Jump to content

താൾ:BhashaSasthram.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ത്തിന്റെ നാദവൽഭാവംമൂലമാകുന്നു.മലയാളത്തിലുംകവിൾ, അവിൽ,എതിർ ഇത്യാദി ശബ്ദങ്ങളിൽ മദ്ധ്യഗതമായ സ്വരം ഉച്ചാരത്തിൽ സാധാരണമായി ലോപിക്കയും അനന്ത രം അന്ത്യചില്ലുകളിലുള്ള നാദശക്തിമൂലം അവസാനവ്യ‍ഞ്ജ നങ്ങൾ അക്ഷരധർമ്മം പ്രാപിക്കയും ചെയ്യുന്നുണ്ടു്.ആക യാൽ വർണ്ണങ്ങൾക്കു സ്വരവ്യ‍‍ഞ്ജനങ്ങളെന്ന പ്രാചീനവിഭാഗ ത്തെക്കാൾ ഭാഷാശാസ്ത്രപടുക്കൾ ഇഷ്ടപ്പെടുന്നതു sonents എ ന്നും consonents എന്നും പറയപ്പെടുന്ന ഒരു നവീനവിധാഗമാ കുന്നു.ഈ വിവേചനപ്രകാരം അക്ഷരങ്ങൾ രൂപപവൽകരി ക്കാൻ ശക്യമായ വർണ്ണങ്ങൾ എല്ലാം ആദ്യവകുപ്പിലും അതി നുപറ്റാത്ത വ്യഞ്ജനങ്ങൾ മാത്രം രണ്ടാമത്തെ വകുപ്പിലും ഉൾപ്പെടുന്നു .നമ്മുടെ ഭാഷകളെ സംബന്തിച്ചിടത്തോളം പ്രസ്തുതധർമ്മമുളള വ്യഞ്ജനസമുച്ചയത്തിനു ചില്ലുകൾ എന്നൊ രിനം പ്രത്യേകം കല്പിക്കപ്പെട്ടിട്ടുള്ളതുകൊണ്ടു് യൂറോപ്യൻ ഭാഷകളിലെ വർണ്ണചരിത്രത്തെ ആസ്പദമാക്കി പുറപ്പെടുവി ച്ചിട്ടുളള ഈ വിവേചനസിദ്ധാന്തം ആവശ്യമുണ്ടെന്നു തോ ന്നുന്നില്ല.

വ്യഞ്ജനവിഭാഗങ്ങൾ: വർണ്ണോൽപത്തിക്കു മൂലകങ്ങളായ നാദം,ശ്വാസം,ഘോ ഷം (നാദവാഹിയായും അല്ലാതെയും ഉദ്ഗമിക്കുന്ന ശ്വാസ ധാരക്കുണ്ടാകുന്ന വേഗാധിക്യംമൂലം ജാതമാകുന്ന ഒരു വിശേ ഷധർമ്മമാണ് ഘോഷം )എന്നിവയ്കു തമ്മിലുണ്ടാകുന്ന കല ർച്ചയുടെ ഊനാതിര്ക്തഭേദം ആശ്രയിച്ചും,നാദനാഹിയായ ശ്വാസധാരയുടെ സഞ്ചാരമാർഗ്ഗം തുറക്കുന്നതിൽ നാം അവലം ബിക്കാറുള്ള വിധാനാന്തരങ്ങളെ പുരസ്കരിച്ചും ,സ്ഥാന വ്യത്യാസം പ്രമാണിച്ചും വ്യഞ്ജനങ്ങൾക്കു മൂന്നു മുഖ്യ വിഭാ ഗങ്ങൾ കൽപിക്കാം പ്രഥമോപാധി അനുസരിച്ച് സർവ്വ വ്യഞ്ജനങ്ങളും നാ ദവത്തുക്കൾ,നാദരഹിതങ്ങൾ,രാദവൽഘോഷങ്ങൾ,നാദ രഹീതഘോഷങ്ങൾ എന്നു ഭിന്നഗുണങ്ങളോടുകൂടിയ നാലു ശേഖരങ്ങളായി പിരിയുന്നു.രണ്ടാമത്തെ തോതിൻപ്രകാരം

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/29&oldid=213794" എന്ന താളിൽനിന്ന് ശേഖരിച്ചത്