Jump to content

താൾ:BhashaSasthram.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഉള്ളൂ.സംസ്കൃതത്തിൽ രേഫലകാരങ്ങളെ സ്വീകരിച്ചശേഷം മേൽപ്രസ്താവിച്ച നാദവൈവിദ്യോപാധികളെല്ലാം അവയിലും ആരോപിച്ച് ഹ്രസ്വദീർഘാദിഭേദങ്ങളും മറ്റും കൽപിക്കുന്നതിനു ശാസ്ത്രകാരന്മാർ പരിശ്രമിച്ചിട്ടുള്ളത് അനന്യസാധാരണമായ ഒരു വിശേഷമാകുന്നു.എന്നാൽ ഭാഷയുടെ ഗതിയാകട്ടെ അവയുടെ ശ്രമങ്ങൾക്ക് അനുകൂലമായിരുന്നില്ലന്നുള്ളതിന് ഋതു വർണ്ണങ്ങളുടെ ദീർഘങ്ങൾക്കും അനുനാസിക്യങ്ങൾക്കും കാണുന്ന പ്രചാരക്കുറവ് മതിയായലക്ഷ്യമാണ്. വ്യഞ്ജനങ്ങൾ

   ഇവയുടെ ഉൽപത്തി സ്വരങ്ങളുടേതിൽനിന്ന് കേവലം വ്യത്യസ്തമാണ് .വ്യഞ്ജനോൽപത്തിക്ക് നദനതന്തുവിന്റെ വേപനമോ തന്മൂലം ഉണ്ടാകുന്ന നാദമോ അല്ല മൂലാവലംബം .അവയ്ക്കാശ്രയം ശ്വാസദാരമാത്രമാകുന്നു.നാം അധരങ്ങളെ  സങ്കോചിപ്പിച്ചുകൊണ്ട് ഊതിവിടുന്ന വായൂപ്രവാഹത്തെ കൈവിരൽകൊണ്ട് പ്രതിരോധിച്ച ഒരുവക ശബ്ദം ജനിക്കാറുണ്ട്.അതുപോലെ ഉള്ളിൽനിന്ന് ഉയർന്നുവരുന്ന ശ്വാസതരംഗങ്ങൾക്കുസഞ്ചാരപഥത്തിൽ അവിടവിടെ  സംഭവിക്കുന്ന നിരോധം, വിരാമം, സമ്മ‍‍ർദ്ദം എന്നിവയാൽ ചില ശബ്ദങ്ങൾ ഉദ്ഭവിക്കുകയും അവ തത്തൽസ്ഥനഗുണങ്ങൾ അനുസരിച്ച് വൈവിധ്യം പ്രാപിക്കുകയം ചെയ്യുന്നു. ഒരേ ശക്തിയും വടിയും കൊണ്ട് ലോഹലിർമ്മിതമായ പാത്രത്തിന്റെ പല ഭാഗങ്ങളിൽ അടിക്കുമ്പോൾ ഉളവാകുന്ന ധ്വനിഭേദങ്ങൾ ഈ തത്വം വിശദീകരിക്കുന്നതിന് പര്യാപ്തമമായ ഉദാഹരണമാണ്. വ്യഞ്ജനങ്ങൾക്ക് കണ്ഠ്യതാലവ്യാദിഭേദം ഇപ്രകാരമാകുന്നു. ഇതുകൂടാതെ നിരോധവിരാമസമ്മർദ്ദങ്ങൾക്ക് നേരിടുന്ന സമത്വം, ഗുരുത്വ, ലഘുത്വം മുതലായ വ്യത്യാസങ്ങളാൽ ഖരാതിഖരമൃദുഘോഷങ്ങളെന്നു പറയപ്പെടുന്ന മറ്റൊരുജാതി നാനാത്വവും സംഭവിക്കുന്നുണ്ട്. കണ്ഠതാല്വാദിസ്ഥാനങ്ങളിൽ പ്രതിരോധിതമായ ശാസം വഴിതിരിച്ച് നാസാദ്വാരങ്ങളിലൂടെ നിർഗ്ഗമിപ്പിക്കുന്നപക്ഷം
"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/27&oldid=213942" എന്ന താളിൽനിന്ന് ശേഖരിച്ചത്