താൾ:BhashaSasthram.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അ,ഇ,ഉ എന്നീ മൂന്നു വിവൃതധ്വനികളുടെ ഛായാന്ദരങ്ങളാകുന്നു. സ്വീറ്റ് മുതലായ ചില പണ്ഡിതന്മാരുടെ അനുമാനം ഇപ്രകാരമാകുന്നു.ഈ യുക്തിപ്രകാരം ആൺ എന്ന പ്രത്യാഹാരത്തിൽപെട്ട മൂന്നു സ്വരങ്ങളും (അ,ഇ.ഉ) പരസ്പരാപേക്ഷ വിട്ടുണ്ടാകുന്ന മൂന്നു മൂലധ്വനികളാണെന്നു വരുന്നു.പാണിനിയും ഇകോഗുണവൃദ്ധിഃ വൃദ്ധിരാദൈച് അദേങ് ഗുണഃ ഇത്യാദി സൂത്രങ്ങൾ കൊണ്ട് അന്യ സ്വരങ്ങളിൽ മിക്കതും നിർദ്ദിഷ്ടവർണ്ണങ്ങളുടെ പരണത ധ്വനികളാണെന്നുള്ള ഊഹം വെളിപ്പെടുത്തിയിിരിക്കുന്നു .എന്നാൽ ഈ പൂർവ്വപക്ഷങ്ങളേക്കാൾ വർണ്ണവിജ്ഞാനീയം ,സത്വശാസ്ത്രം ,പ്രകൃതിപാഠം,വ്യാകരണം, എന്നിവയോടുള്ള ആനുഗുണ്യംനിമിത്തം ഇതിനുപരി വിവരിച്ച സിദ്ധാന്തത്തിനാണ് ഇപ്പോൾ കൂടുതൾ പ്രാമാണ്യം ഉള്ളത്.റ്റക്കർ,മാക്സ്മുള്ളർ മുതലായവർക്ക് ഹിതമായ മതവും അതുതന്നെ.

സ്വരീകൃതവർണ്ണങ്ങൾ ഋ,നുകാരങ്ങൾ സംസ്കൃതത്തിലും ചില സ്ലാവുഭാഷകളിലും മാത്രമേയുള്ളൂ. അവ രേഫലകാരങ്ങൾതന്നെ.ഹകാര മകാരങ്ങൾക്കെന്നപോലെ അ‍ർദ്ധവ്യഞ്ജനങ്ങളെന്നു പറയപ്പെടുന്ന അവയ്കുു അനേകത്ര സ്വരധർമ്മം കൂടി ഉള്ളതായി കാണുകയാൽ നിർദ്ദിഷ്ട ഭാഷകളിൽ രല ങ്ങൾക്ക് സ്വര സമുച്ചയത്തലും വ്യഞ്ജന വകുപ്പിലും വെവ്വേറെ ലിപികൾ ഏർപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. ഈ സമ്പ്രദായം പ്രകാരാന്തരേണ മറ്റു ചില ഭാഷകളിലും ഇല്ലെന്നില്ല. ദ്രാവിഡഭാഷകളിൽ പലേ വ്യഞ്ജനങ്ങൾക്കും സംഹിതയിൽ പരാപേക്ഷ കൂടാതെ ഉച്ചാരസുകരത്വവും അകഷരങ്ങൾ രൂപവൽകരിക്കാനുള്ള ശക്തിയും സിദ്ധമാകയാൽ അവയുടെ താദൃശാംങ്ങളെ ചില്ലുകളെന്ന പേരോടുകൂടി സവിശേഷം വിവേചിക്കയും പ്രത്യേക ലിപികൾകൊണ്ട് നിർദേശിക്കുകയും ചെയ്യുന്നു. ഇംഗ്ലീഷ് മുതലായ പാശ്ചിമാതൃഭാഷകളിലും ഇത്തരം വ്യഞ്ജനങ്ങൾ വളരെ ഉണ്ട്.പക്ഷേ,ആ ഭാഷകളെല്ലാം ലിപി ദാരിദ്ര്യമുള്ളവയാകയാൽ ജനങ്ങൾ ആവക വ്യഞ്ജനങ്ങളുടെ രണ്ടംശങ്ങളെയും എഴുത്തിൽ വിവേചിക്കുക പതിവില്ലെന്നേ

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/26&oldid=213938" എന്ന താളിൽനിന്ന് ശേഖരിച്ചത്