ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ത്തന്നെ ആധാരമാക്കി മാത്രാഗണനം ചെയ്യുന്നുവെങ്കിലും ആ അളവിനു സാക്ഷാൽ അർഹമായിട്ടുള്ളത് ഉത്പന്നങ്ങളായ സ്വരങ്ങൾ അല്ലെന്നും പ്രത്യുത ഉല്പാദകമായ നദനതന്തുവിന്റെ വേപനവ്യത്യാസമാണെന്നും ഉള്ള സിദ്ധാന്തം ശാസ്ത്രവാദത്തിന് അധികം യോജ്യമാകുന്നു.
യത്നപരമായ വൈവിധ്യം:
ശ്വാസം ഒരു കുഴലിൽക്കൂടി സാധാരണമട്ടിൽ ബഹിർഗ്ഗമിക്കുമ്പോൾ അതിന്റെ ഉള്ളിലുള്ള ജിഹ്വാഗ്രത്തിനുണ്ടാകുന്ന ചലനം ഒരുവിധം; നിശ്വാസഗതിയിൽ വേഗമാന്ദ്യങ്ങൾക്കിടയാക്കിയാൽ അപ്പോഴുണ്ടാകുന്ന ചലനം മറ്റൊരുവിധം ശ്വാസം ബഹുധായത്നം ചെയ്തു പുറത്തേക്കു തള്ളിവിടുന്നപക്ഷം തത്സമയം അതിനുണ്ടാകുന്ന വേപനം വേറൊരുവിധം.ഏതന്മൂലം ആ കുഴൽനാളത്തിൽനിന്നു ശ്രവിക്കുന്ന ധ്വനിക്കും അതതുവേളയിൽ അവ്യാകുലത,സങ്കോചവികാസങ്ങൾ,ആരോഹാവരോഹം എന്നീവക വ്യത്യാസങ്ങൾ സംഭവിക്കുന്നു.അതുപോലെതന്നെ ഉച്ചാരദശയിൽ നാം ഇടയ്ക്കിടെ നിശ്വാസതരംഗങ്ങളിൽ ചിലതു പുറത്തേക്ക് ഉന്തിവിടുന്നതിനായി പ്രയോഗിക്കുന്ന യത്നഭേദം അനുസരിച്ചുനദനതന്തുവിനു മുൻപറഞ്ഞ പൂർവ്വാപരരൂപമായ വേപനത്തിനുപുറമേ ഉച്ചാവചവിപർയ്യയേണ മറ്റൊരുമാതിരി ചലനംകൂടി ഉണ്ടാകുന്നതാണ്.ഈദൃശവേപനംമൂലം ശ്രുതിക്ക് ആരോഹാവരോഹമെന്നതുപോലെ നാദത്തിന് ഉദാത്തം,അനുദാത്തം,സ്വരിതം ഇത്യാദി തരഭേദങ്ങൾ ഉളവാകുന്നു.ഭാഷാശാസ്ത്രദൃഷ്ട്യാ ഈ വൈവിധ്യോപാധി അതിപ്രധാനമാണ്.അതിനു കാരണം,ഓരോ ഭാഷയിലും ജനസമുദായത്തിലും ഉച്ചാരപ്രയത്നം(Accent) ചില പ്രത്യേകധർമ്മങ്ങളോടുകൂടി പരമ്പരയാ ഏർപ്പെട്ടു നില്ക്കുകയും തന്നിമിത്തം മൗലികങ്ങളും പ്രാചീനങ്ങളുമായ അനവധി പദങ്ങളുടെ വർണ്ണങ്ങളും ഉച്ചാരസമ്പ്രദായങ്ങളും ക്രമേണ അത്യധികം ഭേദപ്പെടുന്നതിന് അത് ഹേതുവായിത്തീരുകയും ചെയ്തിട്ടുണ്ടെന്നുള്ളതാണ്. ദ്രാവിഡഭാഷകളിൽ വൈയാകരണന്മാർ നാദത്തിനുള്ള