താൾ:BhashaSasthram.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മിപ്പിക്കാൻ യത്നിക്കുകയും തൽഫലമായി ഹൃദയപാർശ്വങ്ങളിലുള്ള മാംസഗോളകങ്ങൾ ത്രുടിക്കുകയും അതിനെത്തുടർന്ന് പ്രസ്തുത നദനതന്തു ന്സ്തന്ദ്രം മു‍ൻപെട്ടും പിൻപെട്ടും ആടിത്തുടങ്ങുകയും ഈ ആട്ടം മൂലം നാഗസ്വരതത്തിൽ 'ശ്രുതി' എന്ന പോലെ ഏകരൂപമായ ഒരു ധ്വനി ഉളളിൽ നിന്ന് ഉത്ഭവിക്കുകയും ചെയ്യുന്നു.അതിനെ വൈയാകരണൻമാർ കൽപ്പിക്കുന്ന അർത്ഥത്തിൽ നമുക്ക് 'നാദ' മെന്ന് വ്യവഹരിക്കാം .താഴെ പറയുന്ന ഉപാധികളെ ആശ്രയിച്ച് ഈ നാദത്തിന് പല ജാതീവൈവിധ്യങ്ങൾ സംഭവിക്കുന്നതിനാലാണ് അക്ഷരമാലയിൽ അതുബഹുലമായി പരിഗണിക്കപ്പെടത്തക്ക വണ്ണം പരസ്പരം വ്യത്യാസപ്പെട്ട അനേകം സ്വരങ്ങളായിത്തീരുന്നത്.....


കാലോപാധികമായ വൈവിധ്യം

ഒരു ക്ലിപ്തമുഹൂർത്തത്തിനുള്ളിൽ ആയാലും മേൽപ്പറഞ്ഞ നദനതന്തുവിനുണ്ടാകുന്ന വേപനം ഒരേ നിയമാവസ്ഥയിൽ ആയിരിക്കയില്ല.നാം പുറത്തേക്കു തള്ളി വിടുന്ന ശ്വാസവായുവിന്റെ വേഗഭേദമവുസരിച്ച് ആ തന്തുവിന്റെ ചലനത്തിനും ഏകനിമിഷത്തിൽ തന്നെ ന്യൂനാധിക്യങ്ങൾ ഉണ്ടാകുന്നതാണ് .വേപനവേഗം വർദ്ധിക്കുന്തോറും നിശ്വാസതരംഗങ്ങൾ ചുരുങ്ങുന്നതിനാൽ നാദം സങ്കുുചിതമായിത്തീരുകയും പ്രത്യുത അതിനു വികാസം സംഭവിക്കുകയും ചെയ്യുന്നു. ഇതു തന്നെ പ്രകാരന്തരേണ പറയുന്നതായാൽ നദനതന്തുവിന്റെ വേപനത്തിൽ നേരിടുന്ന വേഗമാന്ദ്യഭേദം നിമിത്തം ആ വേപനത്തിന് മാത്രാന്തരം സംഭവിക്കുകയും തൽഫലമായി നാദത്തിന് ഒരു വക നാനാത്വം വരുന്നതിനാൽ ഹ്രസ്വം,ദീർഘം,പ്ളുതം എന്നീ വ്യത്യാസങ്ങൾ ഉളവാകുകയുമാണു ചെയ്യുന്നത്.സംഗീതകലയിൽ മനുഷ്യവർഗ്ഗത്തിന് ആദ്യകാലം തുടങ്ങിയുള്ള അഭിരുചി ഈ വൈവിധ്യം വളർത്തുന്നതിനും സാഹായ്യപ്രദമായിത്തീർന്നിരിക്കാൻ ഇടയുണ്ട്.ഛാന്ദസികന്മാരും വൈയാകരണന്മാരും നാദത്തിനും കാലാനുസാരേണ ഉണ്ടാകുന്ന ഈ വൈചിത്ര്യങ്ങളുടെ ഭേദം വ്യക്തമാക്കുന്നതിന് വിചിത്രധ്വനികളെ

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/20&oldid=213841" എന്ന താളിൽനിന്ന് ശേഖരിച്ചത്