താൾ:BhashaSasthram.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഈ വൈവിധ്യേപാധി തിരെ പരിഗണിച്ചു കാണുന്നില്ല.ഏതു ഭാഷാപദങ്ങളിലും ആധ്മാനാർഹമായ ഒരു വർണ്ണമെങ്കിലും ഇല്ലാതിരിക്കില്ലെന്നാണ് ഭാഷാശാസ്ത്രകാരന്മാരുടെ സിദ്ധാന്തം.ആകയാൽ നിർദ്ദിഷ്ടഭാഷകളിൽ ആധ്മാനസമേതമായ ഉച്ചാരണസമ്പ്രദായം നടപ്പില്ലാത്തതാണ് പ്രസ്തുത ഔദാസീന്യത്തിനു കാരണമെന്നു വിചാരിക്കാൻ വഴിയില്ല.

     സംസ്കൃതത്തിൽ ഉദാത്തം,അനുദാത്തം എന്നീ അധ്മാനവൃത്തികൾ.വളരെ പുരാതനങ്ങളായി ഏർപ്പെട്ടിട്ടുള്ളവയിണ്.സ്വരിതമാവട്ടെ ഗ്രീക്,ലാറ്റിൻ എന്നീ ഭാഷകളിൽ ‘Circumflex’ എന്നു പറയപ്പെടുന്ന ഉച്ചാരപ്രയത്നത്തിനു സദൃശമായി കാലാന്തരത്തിൽ ഗ്രഹീതമായതാകുന്നു.പ്രാതിശാഖ്യകാരന്മാർ അതിനു 'ക്ഷൈപ്രം', 'പ്രശിഷ്ടം’, 'അഭിനിഹിതം’,' പ്രകയം,’ 'പ്രകിതം’,' ജാത്യം’ എന്നിങ്ങനെ അനേകം അവാന്തരങ്ങൾ കല്പിച്ചിട്ടുമുണ്ട്.വൈദികഗ്രന്ഥങ്ങളിൽ ഉദാത്താദിഭേദങ്ങൾ വിവേചിക്കുന്നതിനു ഭിന്നഭിന്നങ്ങളായി പല ചിഹ്നങ്ങൾ പ്രയോഗിച്ചുകാണുകയും ചെയ്യുന്നു. എന്നാൽ ശാഖാന്തരഭാഷകളിൽ സുലഭമല്ലാത്തവണ്ണം നാദത്തിന്റെ ഗേയധർമ്മം പുരസ്കരിച്ചും ഗ്രീക്കുഭാഷാനീതിക്കനുരൂപമായി അക്ഷരങ്ങളെമാത്രം സമാശ്രയിച്ചുമാണ് സംസ്കൃതത്തിൽ ആധ്മാനവൃത്തിക്കു നിയമങ്ങൾ ഉത്ഭവിച്ചു കാണുന്നത്.ആകയാൽ പദാംശങ്ങളിലൊഴികെ പദ്യപാദങ്ങളിലോ വാക്യഖണ്ഡങ്ങളിലോ പ്രയോഗിക്കപ്പെടുന്ന യത്നങ്ങളിൽ യാതൊന്നും ആ ഭാഷയിൽ ഉദാത്താദിഭേദങ്ങളിൽ ഉൾപ്പെടാത്തതുകൊണ്ട് അതിലും നാദത്തിനുള്ള പ്രയത്നപരമായ വൈവിധ്യങ്ങൾ പൂർണ്ണമായി നിർണ്ണയിച്ചുകഴിഞ്ഞിട്ടില്ല.
      ഇംഗ്ലീഷ്,ജർമ്മാനിക് മുതലായ നവീന യൂറോപ്യൻ ഭാഷകളിലെ ആധ്മാനവ്യവസ്ഥകൾ സംസ്കൃതത്തിലേതിൽ നിന്നുതന്നെയും വ്യത്യസ്തങ്ങളാണ്.അവയിൽ ‘Stress’ എന്നും ‘pitch’ എന്നും പറയപ്പെടുന്ന രണ്ടുവിധം അതിപ്രധാനങ്ങളായ ഉച്ചാരപ്രയത്നങ്ങൾ ഉള്ളതിൽ ആദ്യത്തേത് സംഹിതയിൽ ഉച്ചാരം ഒരംശത്തിൽനിന്നു മറ്റംശത്തിലേക്കു പരിവർത്തിക്കുന്നതിനിടയ്ക്കു പ്രാപിക്കുന്ന ദാർ‍ഢ്യത്തേയും രണ്ടാമത്തേത് താദൃശമായുണ്ടാകുന്ന വികാസത്തേയും ലക്ഷീകരിക്കുന്നു.
"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/22&oldid=213836" എന്ന താളിൽനിന്ന് ശേഖരിച്ചത്