താൾ:BhashaSasthram.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തിനും ഇവ അസമർത്ഥങ്ങളായിരുന്നു . തന്മൂലം താദൃശാവശ്യങ്ങൾ സാധിക്കുന്നതിനു ഭാഷകന്മാർ ശബ്ദാപേക്ഷ വെടിഞ്ഞു ആംഗ്യം ഭാവസ് ഫുരണം ,നാദഭേതം എന്നീ ഉപാധികൾക്കൂടി ആ ദശയിൽ ആശ്രയിക്കേണ്ടതായി വന്നിട്ടുണ്ട് .

         എന്നാൽ മേൽ പ്രസ്താവിച്ചതിനു വിരുദ്ധമായി ഭാഷാരംഭം സംയുക്താകാംക്ഷ

യോടുകൂടി പരമ്പരാഗതരൂപമായുണ്ടായ ശബ്ദപടലത്തിൽനിന്നായിരുന്നുവെന്നും ക്രമേണ ഭാഷയുടെ സ്വതസിദ്ധമായ വളർച്ചനിമിത്തം അതിൽനിന്നു ഘടകാംശങ്ങൾ വേർപിരിഞ്ഞും വ്യവസ്താരാഹിത്യം തീർന്നും പദങ്ങൾ സ്വതന്ത്രങ്ങളായി പരിണമിച്ചതാണെന്നും ഒരു മതമുണ്ട്. ഇതു സ്വീകാര്യയോഗ്യമല്ലെന്ന് ആദ്യമേ പ്രസ്താവിച്ചു . ആകയാൽ അതിനാസ്പദമായ യുക്തികൾ മാത്രം താഴെ നിർദ്ദേശിക്കാം .

             ബഹുവിധങ്ങളായ ആശയങ്ങൾ പരിപൂർണമായി പ്രകാശിപ്പിക്കുമാറ് വാക്യങ്ങൾ സംയുക്താകാംക്ഷാരീതിപ്രകാരം നിർബന്ധിക്കേണ്ടി വരുന്നപക്ഷം അതിന് ഉപകണങ്ങളാണ് .ഇപ്പോഴുള്ള നിർദ്ദിഷ്ടാകാംക്ഷയോടുക്കൂടിയ ഭാഷകളിൽത്തന്നെയും  വാക്യനിഷ്ഠങ്ങളായ പ്രധാനപദങ്ങൾക്കു സ്വതന്ത്രാത്ഥം ഇല്ലാതില്ല .അതിനാൽ സാർതഥകങ്ങളായ വ്യത്യസ്തപദങ്ങളിൽ നിന്നാണ് ആ ഭാഷകൾ ഉത്ഭവിച്ചതെന്നു സ്പഷ്ടമാണ്.

എങ്കിലും സംയുക്താകാംക്ഷാരീതി അഥവാ സമാസരൂപമാ.യ വാക്യരചനാസമ്പ്രദായം പണ്ടേ നടപ്പുണ്ടായിരുന്നു എന്നുളളതിനു സംസ്കൃതം ,ഗ്രീക്ക് , ലാറ്റിൻ എന്നീ പുരാതന ഭാഷകളിൽ ദൃഷ്ടാന്തമുണ്ട്. എന്നാൽ അവയിലും താദൃശപ്രകയോഗങ്ങൾ ഉദ്ഭവിച്ചത് ഘടകപദങ്ങളുടെ ഐക്പദ്യം വഴിക്കാകുന്നു . ഭാഷായിൽ എഴുത്തും പഠനവും ഏർപ്പെടുന്ന തിനുമുൻപ് ശബ്ദങ്ങൾ ധാരാവാഹിതയാ ഉച്ചരിക്കയായിരുന്നു പുരാതനന്മാരുടെ പതിവ് .അതിനാലത്രേ വൈകൃതക്ഷ്യയിൽ ഉപഗ്രഥിതാവസ്തയോടുകൂടിയ എല്ലാ ഭാഷകളിലും ഈ രീതി ഏറെക്കുറെ അവശേഷിച്ചുകാണുന്നത്.

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/129&oldid=213963" എന്ന താളിൽനിന്ന് ശേഖരിച്ചത്