താൾ:BhashaSasthram.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പത്താം അദ്ധ്യായം ഭാഷയുടെ വളർച്ച

ഏതു ഭാഷയുടെയും വളർച്ച രണ്ടുവഴിക്കാണ്.ഒന്ന് ആവശൃമുള്ളിടത്തോളം ശബ്ദങ്ങളും പ്രതൃയങ്ങളുംധാരാളം ഉണ്ടായിവരിക. രണ്ട് ശബ്ദങ്ങളും പ്രതൃയങ്ങളും ചേർത്തുകെട്ടി ആശയങ്ങൾ പ്രകാശിപ്പിക്കാനുള്ള ഈ എളുപ്പം ഉപരൃുപരി ലഭ്യമാക്കുക. ഈ എളുപ്പം ഉച്ചാരണലാഘവം പ്രയോഗസൗകയ്യം എന്നുവീണ്ടും രണ്ടു സമ്പ്രദായത്തിലാകുന്നു. വക്താക്കൻമ്മാർ ഇവയിൽ സർവോപരി ഗണ്യമായി കരുതുന്നതു പ്രയോഗസൗകയ്യം ഒന്നിനെത്തനെ. ആകയാൽ അതു ശബ്ദങ്ങളുടെ രൂപോച്ചാരങ്ങൾക്കും ബാധകമായി തീരുന്നു.. എങ്കിലും ഈ പരിണാമങ്ങളിലെല്ലാം യാദൃച്ഛികങ്ങളായിചർട്ടാണ് വന്നുകൂടുന്നത്. . ലേഖനകല,വിദ്യാഭ്യാസം എന്നിവയ്ക്കു പ്രചാരം സിദ്ധിച്ചതുവരെ ഭാഷയിഷൽ മേൽപ്രകാരം ഉണ്ടാകുന്ന മാറ്റങ്ങൾക്കും തദാശ്രയങ്ങളായ ലാഘവസൗകയ്യപ്രതീക്ഷകൾക്കും ഒരു വ്യവസ്തയും ഉണ്ടായിരുന്നില്ല. അതിനാലാണ് ഒരേ കുടുബത്തിൽ ഉൾപ്പെട്ട പലേ ഭാഷകൾക്കു ലിംഗം ,വചനം ,വിഭക്തി, ക്രിയാരൂപങ്ങൾ ആകാംക്ഷരീതി എന്നിവയിൽ ന്യൂനാതിരിക്തഭേതങ്ങൾ സംഭവിച്ചുകാണുന്നതു് . 1 . ഭാഷയുടെ ആദ്യരൂപം

സംയുക്താകാംക്ഷ (polysynthetic)യോടുകൂടിയ ഭാഷകളുടെ അവസ്ഥപോലുള്ള ഒന്നായിരുന്നില്ല പ്രത്യുത, ലഘുതരങ്ങളായ ചില ചിന്താശലകങ്ങളെ സ്പഷ്ടമാക്കുന്നതിനു പൂർവമ്മാർ ഉപയോഗിച്ച കുറെ പ്രകൃഷ്ടധ്വനികളിൽ നിന്നാണ് അത് കേവലം അപരിഷ്കൃതങ്ങളും ഉദ്ദേശനിവർത്തിക്ക് അപയ്യാപ്തങ്ങളുമായിരുന്നു. അതിനാൽ ബുദ്ധിക്കു വിവേചനീയമായതെല്ലാം ശബ്ഭങ്ങൾക്കു വിവേചിക്കാൻ കഴിഞ്ഞില്ല. . അത്രതന്നെയുമല്ല ,സംസാരത്തിൽ ദ്രവ്യക്രിയകൾക്കു തമ്മിലുള്ള സംബന്ധം വെളിപ്പെടുത്തുന്ന

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/128&oldid=213962" എന്ന താളിൽനിന്ന് ശേഖരിച്ചത്