താൾ:BhashaSasthram.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

136

2. ഭാഷയുടെ ബീജാംശങ്ങൾ:

         മുൻപു്   ഭാഷകൾക്കു സാരൂപ്യവീവേചം ചെയ്തുിട്ടുള്ള ഘട്ടത്തിൽനിന്ന് പദഘടനാചാരത്തിൽ ഭാഷകൾ  പരസ്പരം  വ്യത്യസ്താവസ്ഥകളോടുകൂടിവയാനെങ്കിലും ശബ്ദസമുച്ചയത്തിൽ പ്രധാനാംശങ്ങളായ ധാതുപ്രകൃതികലോട് പ്രക്രിയാഹങ്ങളായ ചില പോഷകാംശങ്ങൾ ചേ‍ർക്കുന്നതു സർവ്വത്ര സാധാരണമാകുന്നുവെന്നു ധരിക്കാം.ആപോഷകാംശങ്ങളാകട്ടെ പലജാതി പ്രത്യയങ്ങളാണ് ഒരു പ്രത്യേക വിഭാഗമായി പിരിഞ്ഞിട്ടുണ്ടെന്നേയുള്ളു.ഏതന്മൂലം ഭാഷാമൂലകങ്ങളായ പഴയ ശബ്ദപ്രകൃതികൾ രണ്ടുതരമാണെന്നു വരുന്നു.അവ (I)ദ്രവ്യക്രിയാവാചികളുടെ ബീജരൂപങ്ങളായ വാച്യ(predicative)പ്രകൃതിയും (II) പ്രക്രിയാകാര്യങ്ങൾക്ക് ഉതകിയിരുന്നവയും ഒടുവിൽ സർവ്വനാമങ്ങളായി പരിണമിച്ചവയും ആയ സൂച്യ(demonstrative)പ്രകൃതികളുമത്രേ.

I. വാച്യപ്രകൃതികൾ: പ്രത്യയരഹിതങ്ങളായി സ്വതന്ത്രാ‍‍ർത്ഥത്തോടെ ഒരുകാലത്തും ഉപയോഗിക്കപെട്ടിരുന്നില്ലെന്ന് ഒരു മതമുണ്ട്.അതുശരിയല്ല ;ഏകപ്രകൃതിയിൽ നിന്ന് അനേകതരത്തിൽ വ്യുല്പന്നങ്ങളായുള്ളു ശബ്ദരൂപങ്ങൾക്കെല്ലാം അർത്ഥസാദൃശ്യം കാണുന്നതുകൊണ്ടും പ്രകൃത്യാംശം ആ പദങ്ങൾക്കെല്ലാം സാമാന്യലക്ഷ്യമായി നിൽക്കുന്നതുകൊണ്ടും അവയുടെ വ്യുല്പാദനത്തിനുമുൻപ് തദാധാരഭൂതമായി ഒരു വാച്യംശം പൊതുവേ ശേഷിച്ചിരുന്നവെന്നു തീർച്ചതന്നെ സെമറ്റിക് ഭാഷകളിൽ വ്യഞ്ജനത്രയത്തോടുകൂടിയ പ്രകൃതികൾക്കു സ്വരാദേശംചെയ്തു സദൃശ്യാർത്ഥസമേതങ്ങലായ പല രൂപങ്ങൾ ഉണ്ടാക്കുന്നതു പതിവാകയാൽ മേൽപ്രകാരം പുരാപ്രാപ്തങ്ങൾ എന്നുകണ്ട ആ വാച്യപ്രകൃതികൾക്കു സ്വതന്തസ്ഥിതിയും അർത്ഥവും സിദ്ധമായിരുന്നെന്നു വശ്വസിക്കാവുന്നതുമാണു് . കൂടാതെ ഇത് നിശ്ചിതമല്ലാതിരുന്നവെങ്കിൽ അനേക ഭാഷകൾ ഏകമൂലത്തിൽനിന്നുണ്ടായെന്നുളള ശാസ്ത്രസിദ്ധാന്തത്തിനു സാധുത്വം ലഭിക്കാൻതന്നെയും വഴികാണുന്നതല്ല.

II. സൂച്യപ്രകൃതികൾ: ആദിമകാലത്ത് ഇവയ്ക്കും സ്വതന്ത്രാർത്ഥം ഉണ്ടായിരുന്നിരിക്കാം.വാച്യപ്രകൃതികളുടെ അർത്ഥം

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/130&oldid=213949" എന്ന താളിൽനിന്ന് ശേഖരിച്ചത്