താൾ:BhashaSasthram.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

127 രൂപങ്ങൾ സജാതഭാഷകളോടുള്ള സമ്പർക്കം വഴി വന്നുകൂടിയതും ആണത്രേ നിർണ്ണയിക്കേണ്ടതു്. മൂളതഃ സജാത്യമില്ലാത്ത ഭിന്നശബ്ദങ്ങൾ ഭാഷകളിൽ സാരൂപ്യമുള്ളവയായി കാണപ്പെടുന്നതാണ് ഇനിയൊരു വിശേഷം.ഈ സാദൃശ്യം ഉപര്യുപരി പിൻപെട്ടു നീങ്ങി പരിശോധിക്കുമ്പോൾ ക്രമേണ ലഘൂഭവിച്ചുപോകുന്നതായി കാണാം.അതോടെ അർത്ഥവ്യത്യാസംകൂടി ഉണ്ടെന്നു വന്നാൽ ഇത്തരം ശബ്ദങ്ങളുടെ മൗലികമായ സാമ്യം ശാസ്ത്രമാർഗ്ഗേണ തിരക്കിദ്ധരിക്കേണ്ടതാകുന്നു. മൂലതഃ സാജാത്യരഹിതമായ ശബ്ദങ്ങൾക്ക് ഏകഭാഷയിൽ സാരൂപ്യം ഉണ്ടാകുന്നതും ദുർല്ലഭമല്ല.ഭിന്നധാതുക്കളുടെ അർത്ഥം അവഗണിച്ചും രൂപസാദൃശ്യം പുരസ്കരിച്ചും ശബ്ദവ്യുത്പാദനം ചെയ്യുന്നതിനാലത്രെ ഇതു സംഭവിക്കുന്നതു്. ശബ്ദസമീകാരവിദ്യയിൽ പ്രമാദം പറ്റാതിരിപ്പാൻ പ്രസ്തുത വൈലക്ഷണ്യങ്ങളും നൈരുക്തികൻ അവശ്യം അറിഞ്ഞിരിക്കേണ്ടതാകുുന്നു.

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/121&oldid=213826" എന്ന താളിൽനിന്ന് ശേഖരിച്ചത്