താൾ:BhashaSasthram.pdf/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

126 14.വിശേഷാംഗനിഷ്ഠങ്ങൾ : മൂലരൂപത്തിലെ വ്യഞ്ജനങ്ങൾ ഏറെക്കുറെ അവശേഷിച്ചും സ്വരങ്ങളെല്ലാം വ്യത്യാസപ്പെട്ടും സജാതഭാഷകളിൽ ശബ്ദങ്ങൾ ഉദ്ഭവിക്കുന്നു. ഉരൽ,ഇല്ലൈ,ഇറകു എന്നീ തമിഴ് വാക്കുകളിലെ സ്വരങ്ങൾ മുഴുവൻ ഭേദിച്ചും വ്യഞ്ജനങ്ങൾ മിക്കവാറും യഥാപൂർവ്വം അഥവാ സാവർണ്ണ്യേന പരിശേഷിച്ചും തെലുങ്കിൽ അവയ്ക്കു രോലു,ലോദു,റെക്ക എന്നും കർണ്ണാടകത്തിൽ ഒരളു,ഉല്ലാ,റെക്ക എന്നും സമാനവചികൾ ഉണ്ടായിട്ടുണ്ട്. ഒരേ കുടുംബത്തിൽ ഉൾപ്പെട്ട ഭാഷാഗണത്തിൽ പരമ്പരാലബ്ധമായ ശബ്ദങ്ങൾ മേൽപ്രകാരം വിവിധോച്ചാരപരിണതികൾ ബാധിച്ച് പൂ‍ർണ്ണമായി രൂപാന്തരം വന്നിട്ടുള്ളവ ആയിരിക്കും.ഇടക്കാലത്ത് അന്യഭാഷകളിൽനിന്നും കടം ലഭിച്ച പദങ്ങളാകട്ടെ ഇത്തരം അഗാധമായ മാറ്റങ്ങൾക്ക് സാമാന്യമായും പ്രത്യേകമായും വ്യാപിച്ചുകാണുന്ന ഉച്ചാരവ്യതിക്രമങ്ങളുടെ നിയമം കണ്ടുപിടിച്ചും അത്തരം പദങ്ങളുടെ ചരിത്രം യുക്തിപൂർവ്വം ഉപപാധിച്ചും സഗോത്രഭാഷാശബ്ദങ്ങൾ താരതമ്യംചെയ്തും മൂലധാതുവും അർത്ഥവും നിർവ്വചിക്കുന്നതാണ് നിരുക്തത്തിന്റെ ശാസ്ത്രീയധർമ്മം. നിരുക്തിപരിശോധനയിൽ ഇനിയും ശ്രദ്ധേയങ്ങളായ ചില സംഗതികൾ ഉണ്ടു്.അവകൂടി ഈ സന്ദർഭത്തിൽ പ്രസ്താവിക്കാം: ഉച്ചാരവികൽപ്പങ്ങൾനിമിത്തം ഒരേ മൂലധാതു ഭിന്നഭാഷകളിൽ ഭിന്നരൂപങ്ങൾ പ്രാപിച്ചതായി കാണും.ഇതിനു കാരണം ആ ഭാഷകൾ ദീർഘകാലം പരസ്പരസമ്പർക്കം കൂടാതെ വേർപിരിഞ്ഞു വർത്തിച്ചതാണ്.പ്രത്യുത,ഇതരഭാഷാപദങ്ങൾക്കു തമ്മിൽ ഐക്യരൂപ്യം ഉള്ള പക്ഷവും അതു കണ്ണിനു മാത്രമല്ലാതെ കാതിനു് വിഷയമാകയില്ല. മേൽപറഞ്ഞതിനു വിരുദ്ധമായി ഏകഭാഷയിൽതന്നെ ഒരു മൂലധാതു ഭിന്നരൂപങ്ങൾ പ്രാപിച്ചിട്ടുള്ളതായും വരും.അങ്ങനെ കണ്ടാൽ അവയിൽ ഒരു രൂപം ആ ഭാഷയ്ക്കു സ്വീയമായുള്ള ഉച്ചാരവിശേഷങ്ങൾ ബാധിച്ചുണ്ടായതും അന്യ

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/120&oldid=213827" എന്ന താളിൽനിന്ന് ശേഖരിച്ചത്