താൾ:BhashaSasthram.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒമ്പതാം അദ്ധ്യായം

                          ശബ്ദാർത്ഥപരിവർത്തനം
  ഉച്ചാരാഭിവൃദ്ധിമൂലം ഭാഷയ്ക്കൂം ശബ്ദങ്ങൾക്കും നാനാവിധപരിവർത്തനങ്ങൾ ഉണ്ടായികൊണ്ടിരിക്കുന്നതിനാൽ അന്നന്ന് അനവധി പദങ്ങൾ ഭാഷയിൽ            ഉപയോഗശൂന്യങ്ങളായിത്തീരുന്നു.അവയ്ക്കുപകരം ഇതരഭാഷകളിൽനിന്നു കടം

ലഭിച്ചവയൊ സ്വകീയധാതുക്കളിൽനിന്നു സൃഷ്ടിക്കപ്പെട്ടവയൊ ആയി അർത്ഥ സംസ്കാരത്തോടുകൂടിയേ അനേകം ശബ്ദങ്ങൾ നൂതനമായി ഏർപ്പെട്ടുകൊണ്ടി രിക്കുന്നു.പൂർവ്വാവശിഷ്ടങ്ങളായ ശബ്ദങ്ങളുടെ 'അഭിധാ'ഗതികൾക്കും പ്രായേണ സങ്കോചവും വ്യത്യയവും സംഭവിക്കുന്നു.വിശിഷ്യ,ഏകധാതുല്പന്നങ്ങളെങ്കിലും ഭിന്ന ഭാഷാഗതമായ ശബ്ദങ്ങൾക്കും പല പ്രത്യേക കാരണങ്ങളാൽ അർത്ഥവ്യത്യാസം വന്നുകൂടുന്നു.

             മനുഷ്യഗണം പ്രാചീനദശയിൽ ഉപയോഗിച്ച മൂലഭാഷകളിൽ,വ്യക്തി, 

വർഗ്ഗം,ദായബന്ധം,സംഖ്യ, എന്നിവയെക്കുറിക്കുന്ന കുറേ സംജഞകളും സർവ്വനാമ ങ്ങളും ചില ക്രിയാവാചികളും മാത്രമേ ഉണ്ടായിരുന്നുള്ളു.അവയ്ക്കു പല രൂപങ്ങൾ സൃഷ്ടിച്ചു് അർത്ഥവൈവിധ്യം വരുത്തി ഉപയോഗിക്കാൻ വേണ്ട പാടവം അന്നുള്ളവർക്കു് ഉണ്ടായിരുന്നുവെന്നു വിചാരിച്ചുകൂടാ.അതിനാൽ ആ ഭാഷകൾ പല കുടുംബങ്ങളായും സന്താനങ്ങളായും പെരുകിപ്പരന്ന ശേഷമേ ശബ്ദങ്ങൾക്കു് അർത്ഥഭേദം ചെയ്യാനുള്ള വൈഭവവും ആവശ്യവും ലോകത്തിൽ വെളിപ്പെട്ടുള്ളവെ ന്നതു് തീർച്ചയാണ്.

             അർത്ഥവിപയോപാധികൾ പൂർണ്ണമായി കണ്ടുപിടിക്കാൻ   കഴി    യാത്തവണ്ണംഅവ ഓരോ ഭാഷയിലും വർദ്ധിച്ച് വിവിധങ്ങളായിത്തീർന്നിട്ടുണ്ട്.

എങ്കിലും ഭാഷകതതിയുടെ ചില വിശേഷവാസനകളും പ്രത്യേകാവസ്ഥകളുമാണ് അതിനു നിമിത്തമെന്നു സൂക്ഷ്മചർച്ചകൊണ്ടു ഗ്രഹിക്കാം.

            എല്ലാ ഭാഷകളിലും വക്തൃസമൂഹം ആലങ്കാരികതകൊണ്ട് അനേകം ശ

ബ്ദങ്ങൾക്ക് അർത്ഥാന്തരം വരുത്തിക്കൂട്ടുന്നു.

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/122&oldid=213976" എന്ന താളിൽനിന്ന് ശേഖരിച്ചത്