താൾ:BhashaSasthram.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

125 ചിലുക്ക,ഗൊ‍ഡുഗു എന്നിവയിൽ കേവലം ശൂന്യമായിപ്പോകുകയും ചെയ്തിരിക്കുന്നു. 2.അംഗാവശിഷ്ടങ്ങൾ:

       സജാതഭാഷകളിൽ പരമ്പരയാ ഒന്നുപോലെ ഏ‍ർപ്പെട്ടിട്ടുള്ള പ്രചീനശബ്ദങ്ങളിൽ,തത്തൽഭാഷാസഹജങ്ങളായി ഭിന്നഭിന്നങ്ങളായുള്ള മാറ്റങ്ങൾ വന്നുകൂടിയശേഷവും മൗലികമായ ഏതെങ്കിലും ഒരു വർണ്ണം അവശേഷിച്ചു കാണുന്നതാണ്.
    മലയാളം,തമിഴ്,തെലുങ്ക്,കർണ്ണാടകം എന്നീ ഭാഷകളിൽ കോഴി,മുയൽ,മരുന്ന് എന്നീ ശബ്ദങ്ങളുടെ അന്ത്യാംശങ്ങൾ യഥാക്രമം കോളി,കോടി,കോദി;മുശൽ,മുസൽ,മൊല;മരുന്തു,മന്തു,മദ്ദു എന്നിങ്ങനെ പല മട്ടിൽ ഭേദപ്പെടുന്നുണ്ടെങ്കിലും ആദ്യവ്യഞ്ജനം സർവ്വത്ര പരിണാമംകൂടാതെ നില്ക്കന്നു,ചെമപ്പ്,ചോര ഇത്യാദിയിലാകട്ടെ ആദ്യാംശങ്ങൾക്കാണ് മാറ്റം.ആകയാൽ ശെകപ്പ്,എറുപു,കെമ്പു;ശാരൈ,സാര,കേരെ എന്നീ രൂപങ്ങളിൽ അന്ത്യവ്യഞ്ജനത്തിനു പ്രതിഷ്ഠ കാണുന്നു.ഇനി ആദ്യന്തങ്ങൾ മാറി മധ്യഗതമായ വർണ്ണം യഥാപൂർവ്വം നിൽക്കുന്ന ശബ്ദങ്ങളും ഇല്ലെന്നില്ല.

3.അംഗവിവർത്തിതങ്ങൾ:

       മൂലപ്രകൃതികളിൽ ചിലതിന്റെ ഒരംശം ഒരു ഭാഷയിലും മറ്റൊരംശം മറ്റൊരു ഭാഷയിലും സൂക്ഷിക്കപ്പെടുകയും ശേഷമുള്ള ഭാഗങ്ങൾ സൂക്ഷിക്കപ്പെടുകയും ശേഷമുള്ള ഭാഗങ്ങൾ ബഹുധാ മാറിമറിഞ്ഞു വരുകയും ചെയ്തുവെന്നു വരാം.ഇതുനിമിത്തം ഒരേ ശബ്ദംതന്നെ സജാഭാഷകളിൽ ഛായാസാമ്യം ഇല്ലാത്തവണ്ണം വളരെ രൂപാന്തരപ്പട്ടുപോകുന്നതാണ്.പക്ഷേ ഇത്തരം പരിണാമങ്ങൾ മറ്റുള്ളവ പോലെ പ്രചാരാധിക്യം നേടിക്കഴിഞ്ഞിട്ടില്ലാത്തതിനാൽ ഉദാഹരണങ്ങൾക്കു വക സമൃദ്ധമല്ലെന്നേയുള്ളു.
      ആയിരം,പായ് എന്നീ തമിഴ് പദങ്ങൾക്കു തെലുങ്കുകന്നടങ്ങളിൽ ഉള്ള രൂപങ്ങൾ വെയ‍്യ, സാപ;സാവിര,ബോരിയ എന്നിവയാണ്.ഇവയിൽ ആദ്യപദത്തിലെ ദ്വതീയവർണ്ണവും തെലുങ്കിലും അ‍‍‍‍‍‍‍ന്ത്യവർണ്ണങ്ങൾ കന്നടത്തിലും ശേഷിച്ചിരിക്കുന്നു.
"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/119&oldid=213828" എന്ന താളിൽനിന്ന് ശേഖരിച്ചത്