Jump to content

താൾ:BhashaSasthram.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എട്ടാം അദ്ധ്യായം

                              'ശിക്ഷ'യും 'നിരുക്ത'വും         
   ഏകമൂലത്തി‍ൽനിന്നു വേർപിരിഞ്ഞുണ്ടായ സമാനഭാഷകളിലെ പ്രാചീനശബ്ദങ്ങളുടെ ആഗമം,ഐക്യം,പൗർവ്വാ പർയ്യം എന്നിവ കണ്ടുപിടിക്കാൻ യത്നിക്കുന്ന ഭാഷാതത്വപരിശോധകന് ആ പരിശ്രമം ദുസ്സാധമാകത്തക്കവണ്ണം ആദിമരൂപത്തിൽനിന്ന് അവ സർവ്വഭാഷാസാധാരണങ്ങളും അതതു ഭാഷകൾക്കു സ്വസ്വങ്ങളും ആയുളള ഉച്ചരണപരിണാമങ്ങൾ ബാധിച്ചു പ്രായേണ പലമട്ടിൽ ഛായാന്തരം പ്രാപിച്ചുപോയിട്ടുണ്ട്.അത്തരം ശബ്ദവൈരൂപങ്ങളാണ് താഴെ പരിഗണിക്കുന്നതു്:

1.ഛായാസങ്കചിതങ്ങൾ:

       മൂലരൂപത്തിൽനിന്ന്,സജാതഭാഷകളിലെ ‍‍‍ശബ്ദസമുച്ചയങ്ങളിൽ ഒട്ടുവളരെ എണ്ണം ദീ‍ർഘകാലത്തെ പെരുമാറ്റവും അനവധി തവണ ഉണ്ടായ ആവ‍ർത്തനവും നിമിത്തം തേമാനം പറ്റി ബഹുലാക്ഷണരീണത്വം വെടിഞ്ഞു് ഏകാക്ഷരമാത്രമായും അഥവാ മൗലികമായ ഒരക്ഷരത്തിന്റെ ഉച്ചാരം പോലും ശേഷിക്കാതേയുംഅപാരമായ ഛായാഭേദം പ്രാപിച്ചിരിക്കാം.
      ഇരുൾ എന്ന ദ്രാവി‍ഡപ്രകൃതിയിൽനിന്ന് ഉണ്ടായ'ഇരാവ്'എന്ന പദത്തിലെ ആദ്യാംശങ്ങൾ എല്ലാം സങ്കോചിച്ചു് മലയാളത്തിൽ അതു് ഒറ്റർവണ്ണം മാത്രമായി കലാശിച്ച തൂപമാണ് 'പാതിര' എന്നതിൽ കാണുന്നു രേഫം.അതുപോലെതന്നെ തമിഴിൽ 'പുറാ' എന്നും തെലുങ്കിൽ 'പാവുരമു'എന്നും ബഹുലാക്ഷരീണമായ ശബ്ദം ഭാഷയിൽ 'പ്രാ'(വ് ) എന്നു് ഏകാക്ഷരമാത്രമായി തീ‍ർന്നിരിക്കുന്നു.കൈ,വിരൽ,ഒരുതു,കിളി,കുടൈ ഇത്യാദി പല പഴയ തമിഴുപദങ്ങളിലെ ഉച്ചാരമാകട്ടെ തെലുങ്കിൽ അവയുടെ തത്ഭവരൂപങ്ങളായ ചെയ്,വേലു,ഏദു
"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/118&oldid=213765" എന്ന താളിൽനിന്ന് ശേഖരിച്ചത്