Jump to content

താൾ:BhashaSasthram.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മായിരുന്നാലും ജനസമുദായം അത് ഇഷ്ടപ്പെടുന്നില്ല.ഇതിനു കാരണം മുൻപ്രസ്താവിച്ച സ്വാഭാവികമായ ആലസ്യബാധയല്ലെന്നും പ്രത്യുത.പരിചയാനുവൃത്തി മാത്രമാണെന്നും ധരിക്കേണ്ടതാണ്.

 സംസ്കൃതത്തിൽ അതിഖരമായ ഫ കാരവും ഊഷ്മധ്വനിക്ക് ശ്,ഷ്,സ്,എന്നിത്ര വൈചിത്ര്യങ്ങളും മറ്റും ഉണ്ടായിട്ടും അവയെ നദിക്കാൻ വേണ്ടുന്ന ആയാസത്തിൽ അല്പാംശം മാത്രം  അർഹിക്കുന്നവയായി ഇംഗ്ലീഷിൽ 'ഫാദർ'(FATHER) ശ്സൂൺ(ZONE) ഇത്യാദി ശബ്ദങ്ങളിൽ ശ്രവിക്കുന്ന f,z എന്നീ വ്യഞ്ജനങ്ങളുടെ ഉച്ചാരം ആ ഭാഷയിൽ ഇല്ലാത്തതു പ്രസ്തുത സിദ്ധാന്തത്തെ ഉദാഹരിക്കുന്നു.
   തമിഴിൽ രേഫലകാരങ്ങളും അവയിൽനിന്ന് ചില്ലുകളും ഉണ്ടെങ്കിലും സംസ്കൃതത്തിലെ ര,ല സ്വരീഭവിച്ച് ഏർപ്പെട്ടിട്ടുള്ള ഋ,ൠ,ഌ,ൡഎന്നീ വർണ്ണങ്ങൾ ആ ഭാഷയിൽ നടപ്പില്ല.'ഋടരഷാണാം മൂർദ്ധ'ഌതുലസാനാം താലു'എന്ന വാർത്തികങ്ങൾപ്രകാരം ഋകാരരേഫങ്ങൾക്കും അതുപോലെ ഌലകാരങ്ങൾക്കും സ്ഥാനം ഒന്നുതന്നെ.അവയ്ക്കളള ബാഹ്യപ്രയത്നങ്ങളുംസമാനങ്ങളാണ്.ആഭ്യന്തരപ്രയത്നം സംബന്ധിച്ചിടത്തോളം രലങ്ങൾ ഈഷൽസ്പൃഷ്ടങ്ങളും ഋഌക്കൾ വിവാരങ്ങളുമാണെന്ന് ഒരു ഭേദമേ പറയാനുളളു.നിർദ്ദിഷ്ടങ്ങളായ സാമ്യവൈഷമ്യങ്ങൾ യ്,ഇ;വ്,ഉ എന്നീ വർണ്ണങ്ങൾക്കു തമ്മിലും ഉളളതാണാണ്.എന്നിട്ടും അവയെ തമിഴർ നിഷ്പ്രയാസം ഉച്ചരിച്ചുപോരുന്നു.ഇ സ്ഥിതിക്ക് ഋഌകാരങ്ങൾ മാത്രം തമിഴിൽ ഇല്ലാത്തതു പ്രസ്തുതഭേദം കണ്ടുളവാകുന്ന ആയാസത്തിൽ ആ ഭാഷക്കാർക്കു സംഭവിച്ച വിപ്രതിപത്തിനിമിത്തമാണെന്ന ശങ്കിക്കാൻ വഴിയില്ല.വിശിഷ്യ തമിഴിൽ രേഫത്തിന് മഹാപ്രാണമായി റകാരവും ലകാരത്തിനു ള എന്ന വാർത്സ്യോച്ചാരവും ഇവയുടെ ചില്ലുകൾക്ക് സ്വരശക്തിയും ഉളളതായി കാണുകയും ചെയ്യുന്നു.അതിനാൽ നിർദ്ദഷ്ടസ്വരങ്ങൾ ആ ഭാഷയിൽ ശൂന്യമായിരിക്കുന്നതിനും ഹേതു പരിചയക്കുറവുമാത്രമാണെന്നു സ്പഷ്ടമാണ്.
"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/110&oldid=213923" എന്ന താളിൽനിന്ന് ശേഖരിച്ചത്