ഗ്രീക്ക് , ലാറ്റിൻ മുതലായ പഴയ പാശ്ചിമാതൃഭാഷകളിൽ എത്തുമ്പോൾ അതിലുള്ള മറ്റു വ്യഞ്ജനങ്ങളെക്കാൾ നിർദ്ദിഷ്ട വർണ്ണത്തിന് വ്യവസ്ഥിതമായ പരിണാമങ്ങൾ അധികം നേരിടുന്നുതായി ശബ്ദസമീകാരകൗശലംകൊണ്ടു ഗ്രഹിക്കാവുന്നതാണ് .
ഹകാരത്തിന് ആര്യഭാഷാവംശത്തിൽ നേരിട്ട ഈ ദുരവസ്ഥ ദ്രാവിഡകുടുംബത്തിൽ റകാരത്തേയും ബാധിച്ചിരിക്കുന്നു . മൗലികങ്ങളായ ആര്യോച്ചാരസമുച്ചയത്തി ഹകാരമെന്നപോലെതന്നെ ആദിദ്രാവിഡ വർണ്ണങ്ങളിൽ റകാരമാണ് സർവ്വോപരി ഉച്ചധ്വനി അർഹിക്കുന്നത് . തന്മൂലം അതിൻെ്റ ഭണിതി ഇതരാപേക്ഷി അധികം ശ്രമാവഹമായിരിക്കകൊണ്ട് ആ കുടുംബത്തിലെ പ്രാചീനശാഖകളായ തെലുങ്ക് , കന്നടം എന്നീ ഭാഷകളിൽ പ്രസ്തുത വർണ്ണം പണ്ടേതന്നെ ഉപേക്ഷിക്കപ്പെട്ടു . എങ്കിലും തിരസ്കാരശേഷവും ഹകാരത്തിന് സംസ്കൃതത്തിൽ യഥാപൂർവ്വം പ്രതിഷ്ഠ ലഭിച്ചതുപോലെ റകാരത്തിന് തമിഴിൽ പ്രചാരം സിദ്ധിക്കാനിടയായി . മലയാളികൾക്കാകട്ടെ തെലുങ്കരെക്കാളും കർണ്ണാടകഭാഷക്കാരെക്കാളും തമിഴരുമായി അധികകാലം ഇടപെടുന്നതിന് സംഗതിയായതുകൊണ്ടും കേരളഭാഷ തമഴിൽ നിന്ന് ഒടുവിൽ വേർപ്പിരിഞ്ഞുണ്ടാകയാലും റകാരത്തിൻെ്റ സാമാന്യോച്ചാരം ബുദ്ധിമുട്ടുള്ളതായി തോന്നിയില്ല . അതിനാൽ പ്രസ്തുത വർണ്ണം ഭാഷയിലും സ്വീകരിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ആ വർണ്ണം ഇരട്ടിക്കുന്നിടങ്ങളിൽ തെലുങ്കരും കന്നടന്മാരും മുൻപുതന്നെ അറിഞ്ഞുവെച്ച നദനവൈഷമ്യം മലയാളികൾക്കും അനുഭവപ്പെടുകയാൽ അതിൻെ്റ ദ്വിത്വോച്ചാരം അവരും ത്യജിച്ചിട്ടുണ്ട് .കുറ്റം , മുറ്റം ഇത്യാദി വാക്കുകളിൽ നാം ലിപി വിപര്യം ചെയ്യുന്നില്ലെങ്കിലും ററ എന്ന വർണ്ണത്തിന്മേൽ ആരോപിക്കുന്നതുരേഫം ഇരട്ടിച്ചാലുള്ള ഉച്ചാരമാകുന്നു .
2. പരിചയാനുവൃത്തി :
ഓരോ ഭാഷക്കാരും ഉച്ചാരവയവങ്ങളെ ഓരോമട്ടിൽ പ്രവർത്തിപ്പിച്ചു ശീലിച്ചിട്ടുണ്ട്. അതിനാൽ സ്വഭാഷാഗതമായ ഉച്ചാരത്തേക്കാൾ ഇതരഭാഷാഭണിതി പ്രകൃത്യാ സുകര