ഏഴാം അദ്ധ്യായം സർവ്വഭാഷാസാധാരണങ്ങളായ ഭണിതിനീതികൾ
എല്ലാ ഭാഷകൾക്കും സ്വസ്വങ്ങളായി പല ഉച്ചാരണസമ്പ്രദായങ്ങൾ ഉണ്ട്. അതിന് അനേകവിഷേശകാരണങ്ങളും ഉണ്ട്. അവയുടെ സാമാന്യസ്വഭാവം കഴിഞ്ഞ അദ്ധ്യായത്തിൽ പ്രസ്താവിച്ചു. ഇനി ഈ അദ്ധ്യായത്തിൽ സർവ്വഭാഷാസാധാരണങ്ങളായ ഏർപ്പെട്ടുകാണുന്ന ഭണിതിനീതികൾ വിവരിക്കാം.
1. ആലസ്യബാധ :
ഭാഷയിൽ മൂലതഃ സിദ്ധങ്ങൾ ആയിരുന്നാലും പ്രകൃത്യാക്ലേശാവഹങ്ങളായ ഉച്ചാരങ്ങൾ പ്രായേണ ജനസമൂഹം വർജ്ജിക്കുന്നതു പതിവാണ്. നൈസർഗ്ഗികമായ ആലസ്യബാധ തന്നെ അതിനു ഹേതു. ആര്യഗോത്രത്തിൽ ഉൾപ്പെട്ട മിക്ക ഭാഷകളിലും ഹകാരത്തിൻെ്റ ഘോഷവത്തായ ഉച്ചാരം ആദ്യകാലത്തുനടപ്പുണ്ടായിരുന്നു. എന്നാൽ അല്പപ്രാണങ്ങയളായ വർണ്ണങ്ങളായ ഉച്ചാരത്തേക്കാൾ ഹകാരധ്വനനം അതീവ കൃച്ഛ്റജനകമാകയാൽ ഇപ്പോൾ ദുർല്ലഭം ചില ഭാഷകളിൽ മാത്രമേ അതിൻെ്റ നാദം അവശേഷിച്ചിട്ടുള്ളൂ . ഇംഗ്ലീഷിൽ Night (നൈറ്റ്) , Right (റൈറ്റ്) മുതലായ ശബ്ദങ്ങളിൽ ഹകാരത്തിനു ലിപി പ്രയോഗിക്കുന്നത് അദ്യാപി സാധാരണമായിരുന്നിട്ടും ഉച്ചാരം തീരെ ത്യജിച്ചുകളയുന്നു . ഘോഷോച്ചാരം പല വൈചിത്ര്യങ്ങളോടുകൂടി നിലനിൽക്കുന്ന സംസ്കൃതഭാഷയിൽപ്പോലും ദുഹ് , ദഹ് ആദിയായ ധാതുക്കളിൽനിന്ന് ഉദ്ഭവിക്കുന്ന ദുഗ്ദ്ധം , ദഗ്ദ്ധം ഇത്യാദി രുപങ്ങളിൽ മൗലികമായ ഹകാരത്തിൻെ്റ ധ്വനിക്ക് അപകർഷം സംഭവിച്ചിട്ടുണ്ട് . ഹകാരഗർഭിതമായ ഒരേ മൂലധാതുതന്നെ സംസ്കൃതത്തിൽനിന്ന്