Jump to content

താൾ:BhashaSasthram.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

3.അവസ്ഥാശ്രയം

     ഭാഷാഭാഭണിതിയിൽ സാമാന്യമായിക്കാണപ്പെടുന്ന മറ്റൊരു നീതി അതു സർവത്ര വക്തൃസംഘത്തേയും പ്രാദേശികമായ ശീതോഷ്ണസ്ഥിതിഭേദങ്ങളേയും ആശ്രയിച്ച് ബഹുധാ വിശേഷം പ്രാപിക്കുന്നു എന്നുള്ളതാണ്.'പ്രകൃതിഃ സംസ്കൃതം തത്ര ഭവം പ്രാകൃതം'എന്ന സിദ്ധാന്തപ്രകാരം എല്ലാ പ്രാകൃതഭാഷകളുടേയും മൂലം സംസ്കൃതമാണെങ്കിലും അവയിൽ അക്ഷരമാലയും കൂട്ടക്ഷരങ്ങളുടെ രൂപവും ദ്രാവിഡഭാഷാവിധനങ്ങളെയാണ് അനുകരിച്ചിട്ടുള്ളത്.ഇതിനു കാരണം ആ ഭാഷകൾ ഉദ്ഭവിച്ച ദശയിൽ ആര്യന്മാർദ്രാവിഡസംസർഗം സ്വീകരിച്ചിരിക്കുന്നതാണ്.ചരിത്രകാരന്മാരും ഈ മതം തന്നെ അംഗീകരിച്ചിരിക്കുന്നു.
     സന്ധ്യക്ഷരങ്ങളിൽ ഒന്നായ ഐകാരം ആര്യദ്രവിഡഭാഷകളിൽ പണ്ടേതന്നെ ഉള്ളതാണെങ്കിലും രണ്ടു ശാഖയിലും അതിന്റെ ഉച്ചാരം ഭിന്നഭിന്നമാണ്.ഭൂരിപക്ഷം ആര്യഭാഷകളിൽ അത് അഇ പോലെയും പ്രത്യുത,ദ്രാവിഡത്തിൽ എഇ പോലെയും ഉച്ചരിക്കപ്പെടുന്നു.സംസ്കൃതം,തമിഴ് എന്നീ ഭാഷകളിൽതന്നെ ഐകമത്യം,മൈ;അവൈമി,മറൈകൾ കരവൈ,മഴൈ ഇത്യാദി ശബ്ദങ്ങളിൽഐകാരത്തിനുള്ള നാദഭേദംമൂലം ഈ വസ്തുത സ്പഷ്ടമാകുന്നുണ്ട്.എന്നാൽ മലയാളത്തിൽ ഐക്ക് ദ്രാവിഡരീത്യാ ഉള്ള ഉച്ചാരം ശൂന്യമായിരിക്കുന്നു.പദാന്തത്തിലും പദമദ്ധ്യത്തിലും കേരളീയർ ഐകാരത്തെ അഇ എന്ന വണ്ണം ഉച്ചരിച്ചുതുടങ്ങുകയും കാലക്രമേണ ആ നാദത്തിൽനിന്നിും അന്ത്യാശം ത്യജിച്ച് നിർദ്ദിഷ്ഠസ്ഥാനങ്ങളിൽ  അ എന്ന ധ്വനി മാത്രം ശേഷിപ്പിക്കുകയും ചെയ്തു . പദാദിയിലും പ്രമാണം ഇത് തന്നെ  ആണെങ്കിലും അ ഇ  പ്രായമായ ഉച്ചാരം ഒന്നുകൂടി പരിണതിപ്രാപിച്ച് അയ് ആയിത്തീരുന്നു എന്ന് ഒരു വിഷേശം കൂടിയുണ്ട് . കൈയാല   , മൈക്കണ്ണി , ഐയാഞ്ചു ഇത്യാദി പദങ്ങൾ നാം കയ്യാല , മയ്ക്കണ്ണി . അയ്യഞ്ചു എന്നിപ്രകാരം ഉച്ചരിക്കുകയും സാമാന്യന്മാർ ഈ ഉച്ചാരം തന്നെ വരമൊഴിയിലും രേഖപ്പെടുത്തുകയും ചെയ്യുന്നത് പ്രകൃതത്തിന് ദൃഷ്ടാന്തമാണ് . അഇ , എഇ എന്നി സമ്പ്രദായാന്തരങ്ങളിൽ ഏതുതന്നെ
"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/111&oldid=213924" എന്ന താളിൽനിന്ന് ശേഖരിച്ചത്