താൾ:Anyapadhesha shathagam 1916.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വിദ്വദനുമോദനീയമാക്കീട്ടുണ്ട്. മൂലഗ്രന്ഥകാരന്റെ അഭിപ്രായത്തെ കുരിച്ചും വ്യാഖാതാവ് ചിലെടത്ത് ആധുനികസിദ്ധാന്തപ്രകാരം യുക്തിവദത്തെ ഉപന്യസിച്ചിട്ടുള്ളത് നവീനമതപക്ഷപാതികളായ പണ്ഡീതന്മാർക്ക് അഭിമതമായിതന്നെ ഇരിക്കുമെന്നു വിശ്വസിക്കുന്നു.സർവഥാ ശ്ലാഖനീയമായ ഈ വ്യാഖ്യാനത്തിൽ ശബ്ദവിസ്താരം അല്പം അധികമായിപ്പോയിട്ടുണ്ടോ എന്നൊരു ശങ്കയ്ക്കവകാശം ഉണ്ടാകാമെങ്കിൽ അതു വ്യുല്പത്തിദാർഡ്യമില്ലാത്തവർക്കും സുഖബോധത്തിനു വേണ്ടീ മാത്രമാണെന്നുള്ള സമാധാനം ആർക്കും എളൂപ്പത്തിൽ തോന്നാവുന്നതാണ്.

 ഈ "അന്യാപദേശമണീപ്രവാള"ത്തെ ഞാൻ നിർമ്മിച്ചുകൊണ്ടീരുന്ന സന്ദർഭത്തിൽ ഇതിലെ ചില പദ്യങ്ങളെ എന്റെ പ്രാണപ്രേയസിയും സൂക്ഷ്മഗ്രാഹിണിയും രസവേദിനിയും ആയ നടുനീങ്ങിയ മഹാരാജ്ഞിയേ കേൾപ്പിച്ചപ്പോൾ അവിടുന്ന് അവയെ അസാമാന്യമായി അഭിനന്ദീക്കുകയും ഈ ഗ്രന്ഥത്തെ ഉടനെ സമഗ്രമാക്കണമെന്നു താല്പര്യപ്പെടൂക്കാടയും ചെയ്തതുകൂടി ഈ പരിഭാഷാപുരാണത്തിൽ ബലവത്തരമായി ത്വരിപ്പിച്ചിട്ടുണ്ടെന്നുള്ള വസ്തവത്തെ ഇവിടെ പ്രസ്താവിക്കാതിരിക്കാൻ എനിക് മനസു വരുന്നില്ല.
      ഭാഷാന്തരം പൂർത്തിയായതിന്റെ ഒരിക്കൽ അന്നു "വിദ്യവിനോദിനി" പത്രാധിപരായിരുന്ന എന്റെ സ്നേഹിതൻ തോട്ടക്കാട്ടു കുഞ്ഞുകൃഷ്ണമേനോൻ, ബി ഏ, എം. ആർ. ഏ. എസ്, എഫ്.ആർ.എച്ച്.എസ്. ഇവിടെ വന്നു എന്നെ കാണുകയും ഈ കൃതി
"https://ml.wikisource.org/w/index.php?title=താൾ:Anyapadhesha_shathagam_1916.pdf/8&oldid=204453" എന്ന താളിൽനിന്ന് ശേഖരിച്ചത്