താൾ:Adhyathmavicharam Pana.djvu/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സാക്ഷി പ്രത്യൿസ്വരൂപം പരബ്രഹ്മം
സന്തതം സ്ഫുരിച്ചീടുമതുകൊണ്ടു
ഉല്പത്തിക്രമപ്രതിലോമമായി-
ട്ടിപ്രപഞ്ചമവിദ്യാസഹിതമായ്.
ബുദ്ധികൊണ്ടുടൻ പ്രത്യഗഭിന്നമാം
ബ്രഹ്മത്തിങ്കലശേഷം ലയിപ്പിച്ചു
വർത്തിച്ചീടുകകൊണ്ടുമഭിജ്ഞനാം
ബ്രഹ്മനിഷ്ഠസമാധിസ്ഥൻ സർവദാ
വിശ്വത്തെ ലയിപ്പിക്കും പ്രകാരവും
ശാശ്വതം പറയുന്നതു കേട്ടാലും.
ഭൂമി തോയത്തിൽ തോയമനലങ്ക(#)
അഗ്നിയുമനിലംകലനലനും.
വ്യോമത്തിങ്കലും വ്യോമവും മായയിൽ
മായയോടു സഹിതമാം കൂടസ്ഥൻ
പ്രത്യഗ്രൂപപരബ്രഹ്മത്തിങ്കലും
ലയിപ്പിക്കുന്നു മുക്തന്മാരായവർ.
ഏവമെന്നാൽ പ്രഥമം പഞ്ചീകൃത-
പഞ്ചഭൂതകാര്യമാം ബ്രഹ്മാണ്ഡത്തെ
സ്ഥൂലപഞ്ചമഹാഭൂതമാത്രമായ്
കല്പിച്ചിട്ടുടൻ സ്ഥൂലസൂക്ഷ്മങ്ങളെ
സൂക്ഷ്മപഞ്ചഭൂതമാത്രമായീടും
പൃഥിവ്യാദികളേയുമനന്തരം
സ്വസ്ഥകാരണമാത്രമാക്കീടുമ്പോൾ
വിശ്വമൊക്കെ ലയിച്ചീടും നിശ്ചയം.
"https://ml.wikisource.org/w/index.php?title=താൾ:Adhyathmavicharam_Pana.djvu/48&oldid=155762" എന്ന താളിൽനിന്ന് ശേഖരിച്ചത്