താൾ:Adhyathmavicharam Pana.djvu/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അസ്തി ഭാതി പ്രിയമെന്നാലായതും
സച്ചിദാനന്ദം തന്നെയാകുന്നല്ലോ
സച്ചിദാനന്ദം സർവത്ര നിശ്ചലം
നാമരൂപങ്ങളസ്ഥിരം സർവത്ര.
ഇപ്രകാരമായുള്ള ജഗത്തിങ്കൽ
വ്യാവൃത്തങ്ങളാം നാമരൂപങ്ങളെ
വേർപെടുത്തതിന്നാധാരമായിട്ട-
ങ്ങനുവർത്തിക്കും സർവത്ര സർവദാ
സച്ചിദാനന്ദമെന്നുള്ള ചിന്തനം
ബാഹ്യദൃശ്യാനുവിദ്ധം സവികല്പം
നാമരൂപപൃഥക്കരണത്തിനാൽ
സച്ചിദാനന്ദമെന്നുള്ള ചിന്തനം
ബാഹ്യദൃശ്യാനുവിദ്ധം സവികല്പം
നാമരൂപപൃഥക്കരണത്തിനാൽ
സച്ചിദാനന്ദബ്രഹ്മാനുസന്ധാനം
ദൃഢമായുറയ്ക്കുമതുനേരത്തിൽ
നാമരൂപങ്ങളേയുമുപേക്ഷിച്ചു
അഖണ്ഡാനന്ദബ്രഹ്മമിതൊക്കെയും
അഖണ്ഡാദി പദസ്മൃതിപൂർവമായ്
തദർത്ഥമായിട്ടാത്മാനുസന്ധാനം
ബാഹ്യശബ്ദാനുവിദ്ധസവികല്പ-
മിപ്രകാരം ബഹിർഭാഗത്തുങ്കലും
അഖണ്ഡാനന്ദബ്രഹ്മാനുസന്ധാനം
ദൃഢമാകുമ്പോഴന്തഃകരണവും
"https://ml.wikisource.org/w/index.php?title=താൾ:Adhyathmavicharam_Pana.djvu/46&oldid=155760" എന്ന താളിൽനിന്ന് ശേഖരിച്ചത്