താൾ:Adhyathmavicharam Pana.djvu/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഈശ്വരനേയുമിപ്രകാരം തന്നെ
സർവസാക്ഷിയായ് സർവാന്തരംഗനായ്
സച്ചിദാനന്ദരൂപനായ് വർത്തിക്കും
സ്വപ്രകാശനാം പ്രത്യഗാത്മാവിങ്കൽ
നിർവ്വിശേഷം ലയിപ്പിച്ചുകൊള്ളണം
നിർവ്വികല്പസമാധിയിലന്വഹം.
പ്രത്യൿചൈതന്യം ശുദ്ധപരബ്രഹ്മ
ചൈതന്യമെന്നു നിശ്ചയിച്ചാൽ പിന്നെ
നിശ്ചയവും കതകരജോന്യായം
തത്ര താനേ ലയിച്ചീടുമന്നേരം
നിശ്ചലാനന്ദസാന്ദ്രസുധാബ്ധിയായ്
വർത്തിച്ചീടും സമാധിഗതിയുടെ
പര്യവസാനഭൂമിയെന്നാചാര്യ-
വര്യന്മാർ പരിചോടരുൾചെയ്തിതു.
നിവൃത്തിച്ചു സമാധിദശയിൽ നി-
ന്നനുവർത്തിച്ചീടുന്നേരം സംസാരം
ബഹിർവിക്ഷേപം കൂടാതിരിപ്പാനായ്
ബാഹ്യമായ സമാധിത്രയത്തെയും
പരിശീലിച്ചിടേണമതിനായി
പറയുന്നേനറിഞ്ഞവണ്ണമതും.
സമാധിത്രയം
ഇപ്രപഞ്ചത്തിലസ്തി ഭാതി പ്രിയം
നാമരൂപമെന്നഞ്ചംശമുള്ളതിൽ
ആദ്യം മൂന്നംശം ബ്രഹ്മസ്വരൂപമാം
ശിഷ്ടം രണ്ടംശവും ജഗദ്രൂപമാം.
"https://ml.wikisource.org/w/index.php?title=താൾ:Adhyathmavicharam_Pana.djvu/45&oldid=155759" എന്ന താളിൽനിന്ന് ശേഖരിച്ചത്