Jump to content

താൾ:Adhyathmavicharam Pana.djvu/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
വൃത്തിവിസ്മരണത്താൽ രസാസ്വാദം
സത്ത്വരം നിവൃത്തിച്ചുകൊള്ളേണമേ
മുമ്പിൽ മുമ്പിലുണ്ടാകുന്ന വൃത്തിയെ
മറന്നീടുവാൻ ചെയ്യും പ്രയത്നത്താൽ
പിന്നെപ്പിന്നെയുണ്ടാകാതെയായിട്ടു
വൃത്തിപോകുമ്പോൾ ചിത്തവുമില്ലല്ലോ.
നിർവികല്പസമാധി
നിർവികല്പസമാധിക്രമമിനി
ഗുർവനുഗ്രഹത്താൽ പറഞ്ഞീടുന്നേൻ,
സ്ഥൂലദേഹാഭിമാനിയാം വിശ്വനെ
വിരാണ്മാത്രമായ്ക്കല്പിച്ചുറച്ചുടൻ
വ്യഷ്ടിസ്ഥൂലശരീരസ്വരൂപമായ്
സമഷ്ടിബ്രഹ്മാണ്ഡത്തെയുമീവണ്ണം.
വിരാഡ്രൂപത്തെപ്പിന്നെ വഴിപോലെ
ഹിരണ്യഗർഭമാത്രമായ്ക്കല്പിച്ചു
അവിടെപ്പിന്നെ സൂക്ഷ്മദേഹസ്ഥനാം
തൈജസനെയും വ്യഷ്ടിസമഷ്ടിയായ്.
സൂക്ഷ്മദേഹങ്ങളേയും വഴിപോലെ
ലയിപ്പിച്ചു ഹിരണ്യഗർഭനെ (?)
മായോപാധികനായീടുമീശങ്കൽ
സമർപ്പിച്ചുടൻ കാരണോപാധിയിൽ
അഭിമാനിയാം പ്രാജ്ഞനേയും പിന്നെ
വ്യഷ്ടികാരണദേഹസഹിതമായ്
സമഷ്ടിരൂപമായീടും മായയും
ഈശ്വരരൂപമായിട്ടുറപ്പിച്ചു
"https://ml.wikisource.org/w/index.php?title=താൾ:Adhyathmavicharam_Pana.djvu/44&oldid=155758" എന്ന താളിൽനിന്ന് ശേഖരിച്ചത്