താൾ:Adhyathmavicharam Pana.djvu/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ധ്യേയബ്രഹ്മമാത്രമായ്മനോവൃത്തി
ഭവിക്കുന്നതതു നിർവികല്പകം.
വിഘ്നങ്ങളുണ്ടവിവേകമായതിൽ
ലയം വിക്ഷേപമേവം കഷായവും
രസാസ്വാദവുമിങ്ങനെ നാലുണ്ട-
ങ്ങതിനുള്ള സ്വഭാവം പറഞ്ഞീടാം.
നിദ്രകൊണ്ടുള്ളഭിഭവം ചിത്തത്തി-
ലതുതന്നെ ലയമെന്നും ചൊല്ലുന്നു.
കൂടെക്കൂടെ വിഷയങ്ങളിൽ ചിത്തം
വാസനയാ പോകുന്നതു വിക്ഷേപം.
ലയം വിക്ഷേപം രണ്ടുമല്ലാതെ കണ്ടി-
ടയിൽ ചിത്തം രാഗാദിദോഷത്താൽ
രൂഢഭാവേന തുഷ്ണീമവസ്ഥയെ
പ്രാപിച്ചീടുന്നതെല്ലോ കഷായവും.
അപാലംബാവസ്ഥയിൽ ചിത്തവും
അഖണ്ഡാനന്ദരൂപമായീടാതെ
വൃത്തിയിൽ പ്രതിബിംബിതാനന്ദത്തെ
ആസ്വദിക്കുന്നതല്ലോ രസാസ്വാദം
ഇപ്രകാരം സമാധികാലത്തുള്ള
വിഘ്നങ്ങളെ പരീക്ഷിച്ചു നന്നായി
നിദ്രക്കും കൂടെ സാക്ഷിതാനെന്നോർത്തു
ലയമാശു പരിഹരിച്ചീടണം.
വിഷയേ ദോഷചിന്തനവും തഥാ
സ്വാത്മാനന്ദാനുസന്ധാനവും ചെയ്തു
വിക്ഷേപത്തെ കളയണമാത്മാനു-
സന്ധാനത്താൽ കഷായത്തെ നീക്കണം.
"https://ml.wikisource.org/w/index.php?title=താൾ:Adhyathmavicharam_Pana.djvu/43&oldid=155757" എന്ന താളിൽനിന്ന് ശേഖരിച്ചത്