താൾ:Adhyathmavicharam Pana.djvu/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ദൃശ്യദേഹാദിയോടു സഹിതത്തെ
ദൃശ്യാനുവിദ്ധമെന്നു പറയുന്നു.
ദേഹാദികളെ ദൃശ്യങ്ങളായിട്ടു
നിർദ്ദേശിച്ചു തത്‌സാക്ഷ്യഹമെന്നുള്ളിൽ
അനുസന്ധാനം ചെയ്യുന്നതു തന്നെ
ദൃശ്യാനുവിദ്ധമായ സമാധിയാം.
ഇതും ദേഹാദിദൃശ്യനിരാസത്തെ
കൂടാതെ തന്നെ സാക്ഷിസാക്ഷാത്ക്കാരം
ദൃഢമായ്‌വരുവോളം നിരന്തരം
പരിശീലിച്ചുകൊൾക വഴിപോലെ.
ഇതു നന്നായ്സുദൃഢമാക്കികൊണ്ടു
ശബ്ദാനുവിദ്ധമഭ്യസിച്ചീടണം
സത്യജ്ഞാനാദിശബ്ദം സ്മരിച്ചതി-
നർത്ഥമായിട്ടങ്ങാത്മാനുചിന്തനം
ചെയ്തീടുന്നതു ശബ്ദാനുവിദ്ധമാം
സവികല്പസമാധിയറിഞ്ഞാലും
ശുദ്ധരൂപോƒഹമാനന്ദരൂപോƒഹം
അദ്വിതീയോƒഹം ബ്രഹ്മാഹമിങ്ങനെ
സുദൃഢാനുഭവം വരുവോളവും
ശബ്ദാനുവിദ്ധമഭ്യസിച്ചീടണം.
അതുകൊണ്ടഹം ബ്രഹ്മമെന്നേറ്റവും
അപരോക്ഷമായ് സാക്ഷാത്ക്കൃതമായാൽ
ബ്രഹ്മാഹമെന്നു ഖണ്ഡാകാരമായ
വൃത്തിയെക്കൂടെ വിസ്മരിച്ചീടണം
"https://ml.wikisource.org/w/index.php?title=താൾ:Adhyathmavicharam_Pana.djvu/42&oldid=155756" എന്ന താളിൽനിന്ന് ശേഖരിച്ചത്