Jump to content

താൾ:Adhyathmavicharam Pana.djvu/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഇത്ഥമഭ്യസനപ്രതിബന്ധമാം
അപരോക്ഷാത്മവിജ്ഞാനമന്നേരം
വിജ്ഞാനത്താലസംഭാവനാദിക-
ളോടും കൂടീടുമജ്ഞാനം നഷ്ടമാം.
അന്നേരത്താത്മാവിങ്കലാ(നാ)ത്മാവെ-
ന്നഭിമാനിച്ചീടുന്നൊരഹംകാരം
ബന്ധമോക്ഷങ്ങൾക്കാശ്രയനാമവൻ
വന്ധ്യാപുത്രനെപ്പോലെ നശിച്ചീടും.
തന്നിഷ്ടങ്ങളായുള്ളൊരു കർമ്മങ്ങൾ
സഞ്ചിതാഗാമിരൂപങ്ങളന്നേരം
ബഹുജന്മനിമിത്തങ്ങളെങ്കിലും
ക്ഷണമാത്രം കൊണ്ടൊക്കെ നശിച്ചുപോം.
ഭൂതഭാവനനായ ഭഗവാനും
ഗീതതന്നിലിതുതന്നെ സ്പഷ്ടമായ്
ഭൂതദ്രോഹത്തിൽ ഭീതവാനായൊരു
ശ്വേതവാഹനനോടരുൾചെയ്തതും.
ലോകാനുഗ്രഹഹേതുവായ് ജ്ഞാനികൾ
ദേഹാദികളാൽ ചെയ്യുന്നു കർമ്മങ്ങൾ
പ്രാരബ്ധക്ഷയത്തോളമതെന്നിയേ
ജ്ഞാനികൾക്കില്ലഹംകാരനാശത്താൽ.
ദധിതന്നിലങ്ങൊന്നായ്‌വസിക്കുന്ന
നവനീതം കടഞ്ഞെടുത്തമ്പോടെ
പിന്നെയുമദ്ദധിതന്നിലിട്ടാലും
ഭിന്നമായ്ത്തന്നെ വർത്തിക്കുമായതും
അവിവേകദശയിലതുപോലെ
മിത്ഥ്യാതാദാത്മ്യംതന്നെ നിമിത്തമായ്
"https://ml.wikisource.org/w/index.php?title=താൾ:Adhyathmavicharam_Pana.djvu/39&oldid=155752" എന്ന താളിൽനിന്ന് ശേഖരിച്ചത്