Jump to content

താൾ:Adhyathmavicharam Pana.djvu/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അതുകൊണ്ടു ഘടാദികളെപ്പോലെ
സ്വപ്രകാശാത്മാ ശോഭിക്കയില്ലല്ലോ.
അത്രയല്ല ഫലചൈതന്യമപ്പോൾ
സൂര്യജ്യോതിഷി രൂപപ്രഭപോലെ
സ്വപ്രകാശമാം സാക്ഷിപ്രകാശത്തിൽ
ക്ഷിപ്രമന്തർഭൂതമായ്ഭവിച്ചീടും.
ഇതുകൊണ്ടല്ലോ വേദാന്തവാക്യങ്ങൾ
ശ്രുതിഗമ്യത്വം ബുദ്ധ്യാദ്യഗമ്യത്വം
രണ്ടുമാത്മാവിനുണ്ടെന്നു ചൊല്ലുന്നു
കണ്ടുകൊള്ളണം ചേഷ്ടിതമിങ്ങനെ
വിദ്യാവാരിധിപാരഗനാകിയ
വിദ്യാരണ്യമുനീന്ദ്രഗുരുക്കളും
വിസ്തരിച്ചിതു തന്നെയരുൾചെയ്തു
‘തൃപ്തിദീപ’*ത്തിലെത്രയും സ്പഷ്ടമായ്.
ഇപ്രകാരം സമുത്പന്നമായൊരു
വിജ്ഞാനത്തിൻ ദാർഢ്യാർത്തമായിട്ടു
പ്രതിബിംബമാം ദേഹാത്മബുദ്ധിയും
ജഗത്‌സത്യത്വബുദ്ധിയും നിശ്ശേഷം
നശിച്ചീടുവാൻ കാരണമായൊരു
ദേഹാദിവ്യതിരിക്താത്മചിന്തനം
ജഗന്മിഥ്യാത്വചിന്തനവും സദാ
പരിശീലിച്ചുകൊൾക നിരന്തരം.

  • ശ്രീ വിദ്യാരണ്യമുനികൃതമായ പഞ്ചദശിയിലേ 7-ആം പ്രകരണമാണു് തൃപ്തിദീപം.
"https://ml.wikisource.org/w/index.php?title=താൾ:Adhyathmavicharam_Pana.djvu/38&oldid=155751" എന്ന താളിൽനിന്ന് ശേഖരിച്ചത്