Jump to content

താൾ:Adhyathmavicharam Pana.djvu/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അഹംകാരദശയിങ്കലുള്ളൊരു
സുഖദുഃഖാദി സംസാരദോഷങ്ങൾ
അഹംകാരലയമാം സുഷുപ്തിയിൽ
അഖിലവും നശിച്ചുപോകുമല്ലോ
ശ്രീമത് ഭാഗവതൈകാദശസ്കന്ധേ
ശ്രേയസ്താമനാമുദ്ധവൻ തന്നൊടും
ശ്രീകൃഷ്ണനരുൾചെയ്തതു തന്നെ
ശ്രേയസ്സെന്തിതിലേറെയൊന്നുള്ളതു
ഇപ്രകാരമഖണ്ഡാനന്ദാദ്വയ-
ബ്രഹ്മാഭിന്നനാം പ്രത്യഗാത്മാവുതാൻ
സർവത്തിന്നുമവിഷയനെങ്കിലും
വൃത്തിവ്യാപ്തനാമില്ല ഫലവ്യാപ്തി
ദേഹാദികളിലാത്മത്വം മൂലമായ്
സമസ്തവും നിരസ്തമായീടുമ്പോൾ
സർവസാക്ഷ്യഹമെന്നഖണ്ഡാനന്ദ-
സാക്ഷാത്ക്കാരമാം ചിത്തവൃത്തികൊണ്ടു
സാക്ഷ്യഹംകാരഭേദം മറച്ചീടും
ബ്രഹ്മനിഷ്ഠയാമജ്ഞാനം നഷ്ടമാം.
ശുദ്ധരൂപനാം പ്രതഗാത്മാവപ്പോൾ
സ്വപ്രകാശനായ് ബുദ്ധിതൻ വൃത്തിയിൽ
പ്രതിബിംബിക്കും വൃത്തിവ്യാപ്തിയെന്നു
പറയുന്നിതതുതന്നെ ശാസ്ത്രത്തിൽ
വൃത്തിനിഷ്ഠചിദാഭാസനെത്തന്നെ
ഫലചൈതന്യമെന്നും പറയുന്നു
"https://ml.wikisource.org/w/index.php?title=താൾ:Adhyathmavicharam_Pana.djvu/37&oldid=155750" എന്ന താളിൽനിന്ന് ശേഖരിച്ചത്