താൾ:Adhyathmavicharam Pana.djvu/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ത്രിവിധപരിച്ഛേദരഹിതനാ
മനന്തനഹമെന്നതും സിദ്ധമായ്.
അപ്പോൾ സത്യജ്ഞാനാനന്തമദ്വയാ-
സംഗചിന്മാത്രസ്വപ്രകാശത്വമായ്
സമസ്തോപനിഷത്പ്രതിപാദ്യമാം
ബ്രഹ്മൈവാഹമെന്നുള്ളതതിസ്ഫുടം.
ബ്രഹ്മം തന്നെ ജഗത്‌സൃഷ്ട്യവനാന്ത
രാഗാദിമൂലസംബന്ധനുമായി
പ്രതഗാത്മസ്വരൂപനാകുന്നുവെ-
ന്നല്ലോ ചൊല്ലുന്നു സർവശ്രുതികളിൽ.
അഖണ്ഡൈകരസമാം പരബ്രഹ്മ-
മഹമെന്നപരോക്ഷമായ് തോന്നുമ്പോൾ
അബ്രഹ്മത്വം നിവർത്തിക്കും ജീവന്റെ
ബ്രഹ്മത്തിന്റെ പരോക്ഷത്വവും പോകും.
പൂർണ്ണാനന്ദൈകരൂപമായന്നേരം
പ്രത്യഗാത്മസ്ഥിതിയും പ്രകാശിക്കും
ഇതുതന്നെ പരമകൃപാംബുധി
ഭാഷ്യകർത്താ ഭഗവല്പാദാചാര്യൻ
‘വാക്യവൃത്തി’*യിൽ സ്പഷ്ടമരുൾചെയ്തു
യോഗ്യന്മാർക്കറിവാൻതക്കവണ്ണമായ്
ഏവമായപ്പോൾ സംസാരാവസ്ഥയും
അതിൽ തോന്നുന്ന കർത്തൃത്വാദികളും
അഹംകാരനു തന്നെയതും തുര്യ-
ചിന്മയാത്മാവിനില്ലെന്നും സിദ്ധമായ്

  • ശ്രീ ശങ്കരാചാര്യവിരചിതമായ ഒരു അദ്വൈത വേദാന്തഗ്രന്ഥം.
"https://ml.wikisource.org/w/index.php?title=താൾ:Adhyathmavicharam_Pana.djvu/36&oldid=155749" എന്ന താളിൽനിന്ന് ശേഖരിച്ചത്