താൾ:Adhyathmavicharam Pana.djvu/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സത്യജ്ഞാനസ്വരൂപനഹമെന്നും
സിദ്ധമാമതിനില്ലൊരു സംശയം.
പുത്രദാരധനാദികളെക്കാളും
എത്രയും പ്രിയനാകയാൽ നിത്യവും
സുപ്തിയിൽ വിപരീതമാം ബുദ്ധികൾ
ഒക്കെയും നശിച്ചീടുന്ന നേരത്തു
പ്രേമശേഷനായി ശേഷിക്കകൊണ്ടു-
മഹമാനന്ദരൂപനെന്നും സിദ്ധം.
ജാഗ്രദാദിയിൽ ദേഹാദി നിഷ്ഠമാം
സുഖദുഃഖാദിസാക്ഷിസ്വരൂപമായ്
സംബന്ധമൊന്നും കൂടാതെ നിൽക്കയാൽ
അസംഗനഹമെന്നോ ദൃഢമല്ലോ.
സ്വപ്നത്തിലും സുഷുപ്തിയിലും പിന്നെ
ചന്ദ്രസൂര്യപ്രകാശാദി കൂടാതെ
സ്വപ്നവിശ്വവും കാരണജ്ഞാനവും
ആത്മാവിങ്കൽ പ്രകാശിക്ക മൂലമായ്
സ്വപ്രകാശസ്വരൂപനഹമെന്നും
ഇപ്രകാരമറികയാൽ സിദ്ധമായ്.
വിശ്വമൊക്കെയും സ്വപ്നജഗത്തിന്റെ
ദ്രഷ്ടാവായീടുമെങ്കിലവിവേകാൽ
കല്പിതമത്രയല്ലാതെയില്ലൊന്നും
അതുകൊണ്ടഹമദ്വയനായല്ലോ.
നിത്യത്വം കൊണ്ടും സർവാത്മത്വം കൊണ്ടും
പൂർണ്ണത്വവുമനന്തത്വവും കൊണ്ടും
"https://ml.wikisource.org/w/index.php?title=താൾ:Adhyathmavicharam_Pana.djvu/35&oldid=155748" എന്ന താളിൽനിന്ന് ശേഖരിച്ചത്