ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
- പ്രത്യാഗാത്മാവനുഗമിച്ചീടുന്നു
- നിത്യനെന്നറിവാനിതു പോരയോ.
- ഏവം ധ്യാനിച്ചീടുന്ന ചിദാഭാസ-
- നഹംകാരതദാത്മ്യത്തെ പ്രാപിച്ചു
- ജ്ഞാനിത്വാജ്ഞാനിത്വങ്ങളോടും കൂടി
- അഹമെന്ന പദത്തിന്റെ വാച്യാ ർത്ഥം.
- ഇത്താദാദ്മ്യവും ദേഹാദികളിലു-
- ള്ളത്തൽ ബുദ്ധിയും നിശ്ശേഷം പോകുമ്പോൾ
- സ്ഥൂലദേഹാദ്യഹംകാരാന്തമായ
- സംഘാതത്തിന്റെ സാക്ഷിസ്വരൂപമാം
- സുഷുപ്ത്യജ്ഞാനവൃത്തിയിൽ വ്യക്തമായ്
- പ്രതിബിംബിക്കുമാനന്ദത്തിന്റെയും
- സാക്ഷിസ്വരൂപമായ് സ്വാത്മാവിനെത്തന്നെ
- കാൽക്ഷണം പിരിയാതെ നിനയ്ക്കണം.
- ഇപ്രകാരം ശരീരാദിഭിന്നമായ്
- സാക്ഷിരൂപമാമാത്മസ്വരൂപത്തെ
- പ്രത്യക്ഷമെന്നു നന്നായ്‌വിചാരിച്ചു
- നിശ്ചയം വരുത്തീടുന്ന നേരത്തു
- ജാഗ്രദാദ്യവസ്ഥാത്രയത്തിങ്കലും
- യോഗരൂപന്തുരീയാവസ്ഥയിലും
- ദേഹം മൂന്നിനും ഭാനമില്ലായ്കയാൽ
- വ്യതിരേകദശയിങ്കലുമാത്മാ.
- നാശംകൂടാതെ ദേഹാദി സാക്ഷിയാ-
- യന്വയിക്ക നിമിത്തമായ്സന്തതം