താൾ:Adhyathmavicharam Pana.djvu/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അജ്ഞാനാത്മകകാരണദേഹവും
ആത്മാവല്ലതു ദൃശ്യമായ് പോകയാൽ.
യോഗാവസ്ഥയിൽ തത്‌സാക്ഷിയായിട്ട-
ങ്ങാത്മാവന്വയിച്ചീടുന്ന നേരത്തു
കാരണദേഹത്തിന്റെ വ്യതിരേകം
കൊണ്ടുമാത്മാവല്ലെന്നതു നിശ്ചയം.
ഇപ്രകാരം ശരീരാദ്യവിദ്യാന്ത-
സംഘാതവുമനാത്മാവദൃശ്യത്വാൽ
ദൃശ്യമൊക്കെയനാത്മാവെന്നുള്ളതും
വിശ്വാസത്തോടു ചിന്തിച്ചുറയ്ക്കണം.
യാതൊരുത്തനിവറ്റിന്റെ ദ്രഷ്ടാവാ-
യഹംബുദ്ധ്യാശ്രയനായ്‌വിളങ്ങുന്നു
ആയവനാത്മാവെന്നറിഞ്ഞീടണ-
മേവം ധ്യാനിച്ചുറപ്പിച്ചുകൊണ്ടുടൻ
സർവസാക്ഷ്യഹമെന്നു സന്ധാനവു-
മഹംബുദ്ധ്യാശ്രയനായിച്ചെയ്യുമ്പോൾ
സാത്ത്വികാഹംകാരത്തോടു കൂടീടും
ചിത്പ്രതിബിംബത്തിന്റെയും സാക്ഷിയാം
യാതൊരു വസ്തു നിർവ്വികാരമായി
ശോഭിച്ചീടുന്നതുതന്നെ നിശ്ചയം
സർവദ്ധ്യാരോപകൂടസ്ഥനാം പ്രത്യ-
ഗാത്മചൈതന്യം സർവോത്തമോത്തമം.
സുഷുപ്ത്യാദിയിൽ ചിച്ഛായ തന്നുടെ
നാശത്തിങ്കലും സാക്ഷിസ്വരൂപമായ്
"https://ml.wikisource.org/w/index.php?title=താൾ:Adhyathmavicharam_Pana.djvu/33&oldid=155746" എന്ന താളിൽനിന്ന് ശേഖരിച്ചത്