താൾ:Adhyathmavicharam Pana.djvu/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


അഹം ബുദ്ധ്യാശ്രയത്തുങ്കലാത്മത്വം
വ്യവഹാരദശയിങ്കലിങ്ങനെ
ദേഹത്തിന്നും ഘടാദിക്കും കാണുന്നു
ഘടദ്രഷ്ടാ ഘടമല്ലെന്നോർക്കണം
ദൃശ്യമാം ഘടം ദൃഷ്ടവുമല്ലല്ലോ
അതുപോലെ മമേദം ശരീരവും.
ഇദം ബുദ്ധിയിൽ സൂക്ഷ്മദേഹത്തിന്റെ
സാക്ഷി രൂപമായന്വയിച്ചിടുമ്പോൾ
സ്ഥൂലദേഹത്തെ തോന്നാതെ പോകയാൽ
വ്യതിരേകവുമുണ്ടാമതു തന്നെ.
ഏവം സൂക്ഷ്മശരീരവുമായ്‌വരും
ദൃശ്യമായ ഘടാദികളെപ്പോലെ
ഇതു നമ്മുടെ സൂക്ഷ്മശരീരമെ-
ന്നിദംബുദ്ധിവിഷയമായ് നിത്യവും
ദൃശ്യഭൂതമാം സൂക്ഷ്മശരീരവും
ദൃഷ്ടമായീടും ആത്മാവല്ലെന്നതും
സൂക്ഷ്മദേഹത്തെക്കാണുന്നൊരാത്മാവും
സുപ്തിസാക്ഷിയായന്വയിച്ചീടുമ്പോൾ.
സൂക്ഷ്മദേഹവ്യതിരേകം കൊണ്ടുമി-
ന്നാത്മത്വമിതിനില്ലെന്നു സിദ്ധമാം
ഇത്രനേരവും നല്ല സുഷുപ്തിയാ-
ലെത്രയും സുഖമായുറങ്ങീടിനേൻ.
ഏതൊന്നുമറിഞ്ഞില്ലെന്നും സുപ്തി-
സാക്ഷിയാലനുഭൂതമായീടുന്ന
"https://ml.wikisource.org/w/index.php?title=താൾ:Adhyathmavicharam_Pana.djvu/32&oldid=37661" എന്ന താളിൽനിന്നു ശേഖരിച്ചത്