താൾ:Adhyathmavicharam Pana.djvu/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഊഢാനുഗ്രഹം തന്നെ നിനച്ചുള്ളിൽ
ഗാഢമോദമിരുന്നരുളീടുന്നു.
ശ്രീഗുരുവരൻതന്റെ സമീപേ ചെ-
ന്നാദരവോടുപഹാരവും വച്ചു
പാദപങ്കജേ വീണു വിവശനായ്
ഖേദമമ്പോടുണർത്തീടുകിങ്ങനെ:
സ്വാമിൻ! ദുസ്തരസംസാരസാഗരേ
നിത്യം വീണുഴലുമിജ്ജനത്തിനെ
ഹസ്തപത്മംകൊണ്ടുദ്ധരിച്ചമ്പോടു
ബദ്ധമോദമനുഗ്രഹിക്കേണമേ.
ഇത്രയും ഗുരുവര്യൻ ശ്രവിക്കുമ്പോൾ
എത്രയും കരുണാർദ്രഹൃദയനായ്
അപ്പുരുഷനെ നന്നായ്പരീക്ഷിച്ചി-
ട്ടിപ്രകാരം ഹിതമരുളിച്ചെയ്യും.
ദൈവയോഗാൽ ഭവനീമനസ്സിപ്പോൾ
ചെവ്വിൽ വന്നു ഭയമില്ലിനിക്കിപ്പോൾ
മേലിൽ ചെവ്വല്ലതെകണ്ടുള്ള വിചാരത്താൽ
സർവവുമിഹ തെറ്റായി വന്നതും.
ആത്മജ്ഞാനമില്ലായ്ക നിമിത്തമ-
നാത്മാവിലുളവായൊരിസ്സംസാരം
സ്വാത്മചിന്തകൊണ്ടുല്പന്നമായിതു-
മാത്മജ്ഞാനംകൊണ്ടല്ലാതെ പോകുമോ?
അതുകൊണ്ടാത്മാവേതെന്നറിയണ-
മതിന്നായി പറയുന്നു കേട്ടാലും
"https://ml.wikisource.org/w/index.php?title=താൾ:Adhyathmavicharam_Pana.djvu/31&oldid=155744" എന്ന താളിൽനിന്ന് ശേഖരിച്ചത്