ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
- ഉദ്ബോധിക്കുമ്പോൾ സ്ഥൂലസൂക്ഷ്മങ്ങളാം
- ദേഹങ്ങളോടു താദാത്മ്യമുണ്ടാക്കും.
- സ്ഥൂലഭോഗപ്രദകർമ്മം സ്വപ്നത്തിൽ
- സൂക്ഷ്മഭോഗദകർമ്മം സുഷുപ്തിയിൽ
- നശിച്ചീടുമ്പോഴത്താദാത്മ്യങ്ങളും
- നശിച്ചുപോകുമെന്നുമറിയണം.
- പാലിലിട്ടൊരു ദിവ്യമരതകം
- പാലും തൻ നിറമാകുന്നപോലെയും
- ദർപ്പണത്തിൽ പ്രതിബിംബിച്ചാദിത്യൻ
- ഗർഭഗേഹം ജ്വലിപ്പിക്കുംപോലെയും
- സ്വപ്രകാശമാമാത്മപ്രകാശവും
- അഹംകാരപ്രതിബിംബദ്വാരേണ
- ദേഹമൊക്കെയും ചേതനമാകുന്നു
- ദേഹചേഷ്ടയുമപ്പൊഴുണ്ടാകുന്നു.
- അതുകൊണ്ടഹങ്കാരനിവൃത്തിയിൽ
- നിദ്രാരംഭേ പതിക്കുന്നു ദേഹവും
- അഹമെന്നുള്ളിൽ ശോഭിക്കും സാക്ഷിയിൽ
- അഭ്യസിച്ചോരവിദ്യാവിലാസത്താൽ.
- പരികല്പിതമായോരഹംകാരം
- ഭ്രാന്തികൊണ്ടു ചിദാഭാസദ്വാരേണ
- സാക്ഷിവൃത്യാദികങ്ങളശേഷവും
- തനിക്കുണ്ടെന്നു കല്പിച്ചു തന്നുടെ
- കർത്തൃത്വാദികളൊക്കെയും സാക്ഷിയിൽ
- അഹംബുദ്ധിവിഷയത്വസാമ്യേന