താൾ:Adhyathmavicharam Pana.djvu/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


കേവലസാക്ഷി നിർവ്വികാരനല്ലോ
ഭൗതികാന്തഃകരണം ജഡമല്ലോ.
ദേഹാദികളും ഭൗതികത്വാൽ ജഡം
ചിത്പ്രതിബിംബം ചിത്‌ഭിന്നമല്ലല്ലോ
വ്യക്തി വേർപെടുത്തിങ്ങനെ നോക്കുമ്പോൾ
മുക്തിയൊന്നിനും ചേരുകയില്ലല്ലോ.
അതുകൊണ്ടു സാക്ഷ്യാദിദേഹാന്തമാം
സംഘാതത്തിനു ജീവത്വം കല്പിച്ചു
ചിത്പ്രതിബിംബത്തോടഹംകാരനും
സഹജമാം താദാത്മ്യത്തെ പ്രാപ്തനായ്
നിർവഹിക്കുന്നു സംസാരം സാക്ഷിയിൽ
കല്പിതയാമവിദ്യാവശത്തിനാൽ
അപ്പോഴന്തഃകരണം ജനിക്കുന്നു
സത്ത്വാംശത്താലതിസ്വച്ഛമായതിൽ
അപ്പോഴച്ചിത്തിൽ പ്രതിബിംബമുണ്ടാകും,
അതുകൊണ്ടത്താദാത്മ്യം സഹജമായ്
തപ്തായഃപിണ്ഡംപോലെ ഭവിക്കുന്നു
സുഷുപ്തിയിങ്കലന്തഃകരണവും.
അജ്ഞാനം കൊണ്ടു നഷ്ടമായീടുമ്പോൾ
അത്താദാത്മ്യവും നഷ്ടമാകുമെന്നും
ചിത്തംതന്നിലുറച്ചുകൊള്ളേണമേ
നിത്യവുമറിവുള്ള ജനങ്ങളേ!
ജാഗ്രത്ഭോഗനിമിത്തമാം കർമ്മംതാൻ
സ്വപ്നഭോഗനിമിത്തമാം കർമ്മംതാൻ
"https://ml.wikisource.org/w/index.php?title=താൾ:Adhyathmavicharam_Pana.djvu/25&oldid=37645" എന്ന താളിൽനിന്നു ശേഖരിച്ചത്