Jump to content

താൾ:Adhyathmavicharam Pana.djvu/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
വ്യഷ്ടിരൂപദേഹോപാധികൊണ്ടിന്നു
വ്യാവഹാരികൾ വിശ്വമെന്നും ചൊല്ലും.
ഈവണ്ണം തന്നെ ജാഗ്രദവസ്ഥയിൽ
സ്ഥൂലസൂക്ഷ്മാധിഷ്ഠാനത്ത്വേന
സാക്ഷിയെന്നും പറയുന്നു, സ്വാന്തത്തിൽ
പ്രതിബിംബിക്കുമൂലം പ്രമാതാവായ്.
വൃത്യാരൂഢനാകുമ്പോൾ പ്രമാതാവും
വൃത്തിവ്യാപ്തിഘടാധിഷ്ഠാനത്വേന
പ്രമയെന്നും ചൊല്ലുന്നിതു ശാസ്ത്രത്തിൽ
പ്രമാണമതുതന്നെ നമുക്കിപ്പോൾ.
വസ്തുതോ നിരുപാധികത്വംകൊണ്ടു
ശുദ്ധബ്രഹ്മസ്വരൂപമെന്നും ചൊല്ലും
വിസ്താരഭയം കൊണ്ടു ചുരുക്കുന്നു
വസ്തുതമാത്രം ചൊന്നാൽ മതിയല്ലോ.
ചിത്രവസ്ത്രം സ്വതഃശുഭ്രമെങ്കിലും
അത്ര ചൊല്ലുന്നു വെവ്വേറെ നാമങ്ങൾ
മതികൊണ്ടു കുറിക്കുമ്പോൾ ലാഞ്ഛിതം
ചായം വയ്ക്കുമ്പോൾ രഞ്ജിതമായിടും.
സൂക്ഷ്മഭൂതസംബന്ധേന സൂത്രാത്മാ
സ്ഥൂലഭൂതസംബന്ധാൽ വിരാട്ടെന്നും
ഏവമാരോപിതമാം ജഗത്തിങ്കൽ
ജീവൻ സംസാരിച്ചീടും പ്രകാരത്തെ.
ആവോളം ചുരുക്കത്തിൽ പറയുന്നു
സാവധാനമായ് കേൾപ്പിനെല്ലാവരും
"https://ml.wikisource.org/w/index.php?title=താൾ:Adhyathmavicharam_Pana.djvu/24&oldid=155737" എന്ന താളിൽനിന്ന് ശേഖരിച്ചത്