താൾ:Adhyathmavicharam Pana.djvu/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഉപാധാനം ചെയ്തീടുന്നു സാക്ഷിയി-
ലതുമൂലമുപാധിയെന്നും ചൊല്ലും.
ഇപ്രകാരം ജഗദദ്ധ്യാരോപണം
നിരുപാധികനാം പരമാത്മാവിൽ
കരിമ്പിങ്കലേ പാനീയം ശർക്കരാ
ഗുഡത്വാരോപംപോലെയറിയണം.
അപ്പോഴേകനായുള്ള പരമാത്മാ
സമഷ്ടിരൂപമായോപാധിത്വേന
ഈശ്വരനെന്നുമന്തർയ്യാമിയെന്നും
ഇശ്ശരീരികളാൽ ചൊല്ലപ്പെടും.
മലിനസത്ത്വമായാസംഭേദമാം
വ്യഷ്ടിയുമവിദ്യോപാധികത്വേന
പാരമാർത്ഥികജീവനെന്നും പിന്നെ
പ്രാജ്ഞനെന്നും പറയപ്പെടുമല്ലോ.
സമഷ്ട്യാത്മകസൂക്ഷ്മഭൂതോപാധി
നിമിത്തമായ് ഹിരണ്യ ഗർഭനെന്നും
സൂത്രാത്മാവെന്നുമാത്മാവിനെത്തന്നെ
ശാസ്ത്രമാനത്താൽ വെവ്വേറെ ചൊല്ലുന്നു.
വ്യഷ്ടിലിംഗശരീരോപാധിത്വേന
തൈജസൻ സ്വപ്നകല്പിതനിങ്ങനെ
പ്രാതിഭാസികനെന്നും പറയുന്നു
പ്രേമരൂപനാമാത്മാവിനെത്തന്നെ.
സമഷ്ട്യാരൂഢബ്രഹ്മാണ്ഡോപാധിയാൽ
വിരാഡൈശ്വാനരനെന്നു ചൊല്ലുന്നു.
"https://ml.wikisource.org/w/index.php?title=താൾ:Adhyathmavicharam_Pana.djvu/23&oldid=155736" എന്ന താളിൽനിന്ന് ശേഖരിച്ചത്