ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
- സൂക്ഷ്മദേഹമിതെന്നു പറയുന്നു
- സൂക്ഷ്മദർശികളായ മഹത്തുക്കൾ
- സർവവ്യാപ്തനെന്നാകിലുമാത്മാവു
- സർവ്വത്രാനുഭവയോഗ്യനല്ലഹോ.
- ലിംഗദേഹാംശമായൊരു ബുദ്ധിയിൽ
- ഭംഗിയോടവലംബിക്കും സാക്ഷിയായ്
- അതുകൊണ്ടാത്മസംഭവേ ലിംഗമായ്
- ഇന്ദ്രിയാഗമ്യത്ത്വംകൊണ്ടു സൂക്ഷ്മമായ്
- ഈശ്വരേച്ഛയാ പഞ്ചീകരണത്താൽ
- സ്ഥൂലപഞ്ചമഹാഭൂതകാര്യമാം.
- അന്നത്തിന്റെ രസപരിണാമമാം
- ശുക്ലരക്തവികാരസ്വരൂപമായ്
- ഹസ്തമസ്തകസംയുതമായിതും
- സ്ഥൂലമായ ശരീരമെന്നോതുന്നു
- സ്ഥൂലഭൂതങ്ങളിൽ നിന്നുണ്ടാകയാൽ
- സ്ഥൂലത്വവും ജരാരോഗാദികളാൽ
- ശീര്യമാണത്വം കൊണ്ടിത്തടിക്കിപ്പോൾ
- ചേരുമത്ര ശരീരമെന്നുള്ളതും.
- വഹ്നികൊണ്ടു സുതാദികളും ജ്ഞാന-
- വഹ്നികൊണ്ടു മുമുക്ഷു ജനങ്ങളും
- ഇശ്ശരീരങ്ങൾ മൂന്നിനേയുന്ദഹി-
- പ്പിക്കയാൽ ദേഹമെന്നും പറയുന്നു.
- ഇവറ്റിനുള്ള ജന്മമരണവും
- ക്ഷുത്പിപാസയും ശോകമോഹങ്ങളും