ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
- വഹ്നിനിഷ്ഠരജോംശത്താൽ പാദവും,
- തോയനിഷ്ഠരജോംശത്താൽ പായുവും,
- ഭൂമിനിഷ്ഠരജോംശത്താലുപസ്ഥവും,
- വ്യോമാദിസ്ഥസമഷ്ഠിരജോംശത്താൽ;
- പ്രാണാദികളുമഞ്ചുമുളവായി
- പ്രാണലിംഗം ശരീരമിതത്രെയും.
- ഈശ്വരാജ്ഞയാ പഞ്ചീകരണത്താൽ
- സൂക്ഷ്മഭൂതങ്ങൾ സ്ഥൂലഭൂതങ്ങളായ്
- സ്ഥൂലഭൂതങ്ങളിൽ നിന്നുളവായി
- സ്ഥൂലമാകിയോരണ്ഡകടാഹവും.
- അതിനുള്ളിലീ ഭൂതകാര്യങ്ങളാ-
- ലുളവായി ചതുർവിധദേഹവും.
- ജരായുഭവമണ്ഡജം സ്വേദജ-
- മുത്ഭിജ്ജമിതിഭേദം ചതുർവിധം
- സ്ഥൂലഭോഗാർത്ഥജീവന്മാർക്കുണ്ടായി
- സ്ഥൂലദേഹങ്ങളിങ്ങനെ വെവ്വേറെ
- ഏവമായപ്പോൾ ജീവനവിദ്യതൻ
- കാരണശരീരമെന്നറിയണം
- സ്ഥൂലസൂക്ഷ്മശരീരഹേതുത്വേന
- കാരണത്വവും ചേരുമതിനിപ്പോൾ.
- ജ്ഞാനാഗ്നികൊണ്ടു ശീര്യമായീടുമ്പോൾ
- ചേരുമല്ലോ ശരീരത്ത്വവുമതിൽ
- അപഞ്ചീകൃതപഞ്ചമഹാഭൂത-
- വഞ്ചിതമായി ലിംഗശരീരത്തെ