താൾ:Adhyathmavicharam Pana.djvu/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഇപ്രകാരത്തിൽ സൂക്ഷ്മഭൂതങ്ങളും
ഉല്പന്നങ്ങളായ് വന്നോരനന്തരം
അജ്ഞാനാത്മകകാരണോപാധിയാൽ
പ്രാജ്ഞശബ്ദിത ജീവഗണത്തിനു
സുഖദുഃഖാനുഭോഗാർത്ഥമാകിയ
സൂക്ഷ്മദേഹോത്ഭവത്തെപ്പറയുന്നു
ഈശ്വരാജ്ഞയാ മായാ ഗുണങ്ങളാം
സത്ത്വാദികളുമാകാശാദികളിൽ
അനുവർത്തിക്കു മൂലന്നഭോഗത-
വൃഷ്ടിസത്വഗുണാംശം ശ്രുതീന്ദ്രിയം.
വായുസത്ത്വഗുണാംശം ത്വഗിന്ദ്രിയം
വഹ്നിസത്ത്വഗുണാംശം നയനവും
ജലസത്ത്വഗുണാംശാദ്രസനയും
ഭൂമിസത്ത്വഗുണാംശത്താൽ ഘ്രാണവും
ആകാശാദി സമഷ്ടിസത്ത്വാംശം കൊ-
ണ്ടുണ്ടായന്തഃകരണവുമീവണ്ണം.
സങ്കല്പവികല്പാത്മകമാകുമ്പോൾ
അതുതന്നെ മനസ്സായ് ഭവിക്കുന്നു.
നിശ്ചയാത്മകമാകുമ്പോൾ ബുദ്ധിയും
അഭിമാനാത്മകമഹംകാരവും
സന്ധാനംകൊണ്ടു ചിത്തവുമങ്ങനെ
വൃത്തിഭേദത്താൽ നാലെന്നു ചൊല്ലുന്നു.
ആകാശാത്മകവൃഷ്ടിരജോംശത്താൽ
വാക്കും വായുരജോംശത്താൽ പാണിയും
"https://ml.wikisource.org/w/index.php?title=താൾ:Adhyathmavicharam_Pana.djvu/20&oldid=155733" എന്ന താളിൽനിന്ന് ശേഖരിച്ചത്