ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
- പൂർവ്വകല്പത്തിൽ ചെയ്തൊരു കർമ്മത്താൽ
- വേറെ വേറെ ശബളമായ് ബ്രഹ്മത്തിൽ
- ലീനന്മാരായ്കിടക്കുന്ന ജീവന്മാർ
- നാനാകർമ്മഭേദങ്ങളോടും കൂടി.
- അക്കർമ്മങ്ങൾ ഫലോന്മുഖമാകുമ്പോൾ
- ഒക്കെയും ബ്രഹ്മത്തിന്റെ വിശേഷാംശം
- തക്കം നോക്കി മറച്ചീടുമാവൃതി
- അക്കാലത്തുടൻ വിക്ഷേപശക്തിയാൽ.
- ശബ്ദതന്മാത്രയാകിനോരാകാശം
- ഉത്ഭവിക്കപ്പെടും സൂക്ഷ്മരൂപമായ്
- വായുരൂപമാം ബ്രഹ്മത്തിൽ നിന്നുടൻ
- രൂപതന്മാത്രയാമൊരു വഹ്നിയും;
- ശബ്ദസ്പർശരൂപഗുണയുക്തനായു-
- ത്ഭവിച്ചീടും സൂക്ഷ്മസ്വരൂപമായ്
- തേജോരൂപമാം ബ്രഹ്മത്തിൽ നിന്നുടൻ
- രസതന്മാത്രയാമൊരു തോയവും;
- ശബ്ദസ്പർശരൂപരസയുക്തമാ-
- യുത്ഭവിച്ചീടും സൂക്ഷ്മസ്വരൂപമായ്
- തോയരൂപമാം ബ്രഹ്മത്തിൽ നിന്നുടൻ
- ഗന്ധതന്മാത്രയാമൊരു ഭൂമിയും;
- ശബ്ദാദിഗുണപഞ്ചകയുക്തമാ-
- യുത്ഭവിച്ചീടുമിപ്രകാരന്തന്നെ.
- ബ്രഹ്മസത്ത്വാശ്രയത്താലിസൃഷ്ടിയും
- ബ്രഹ്മമാത്രമെന്നോതുന്നു ശാസ്ത്രത്തിൽ