താൾ:Adhyathmavicharam Pana.djvu/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സത്ത്വാദിഗുണസാമ്യദശയിങ്ക-
ലുത്തമപ്രകൃതിയെന്നുംചൊല്ലുന്നു
ശുദ്ധസത്വഗുണങ്ങളുണ്ടാകയാൽ
ശുദ്ധബ്രഹ്മം പ്രതിബിംബിച്ചീടുമ്പോൾ
മായയെന്നു പറയുന്നതു തന്നെ
മാലിന്യംകൊണ്ടവിദ്യയായീടുന്നു;
മായാസത്ത്വവിശുദ്ധിയൊന്നാകയാൽ
മായോപാധികനീശ്വരനേകനായ്
മായയിങ്കൽ പ്രതുബിംബിച്ചീശ്വര-
ന്മായയ്ക്കൊട്ടുമധീനമല്ലാത്തവൻ
മായയെത്താനധീനമാക്കിക്കൊണ്ടു
മായങ്ങളിവയൊക്കവേ കാട്ടുന്നു.


സർവജ്ഞത്ത്വാദി ധർമ്മങ്ങളും പിന്നെ
സർവകർത്തൃത്ത്വമാദിയായുള്ളതും
സർവവുമവനുണ്ടതുകാരണം
സർവജ്ഞനെന്നു ചൊല്ലുന്നു വേദത്തിൽ.
വിക്ഷേപമെന്നുമാവരണമെന്നും
ശിക്ഷയിൽ ശക്തി രണ്ടുണ്ടു മായയ്ക്കു
വിപരീതവിയദാദിയായുള്ള
നാമരൂപങ്ങൾ തോന്നിക്കും വിക്ഷേപം.
തമഃപ്രാധാന്യംകൊണ്ടു ബ്രഹ്മത്തിന്റെ
നിർമ്മലാംശം മറയ്ക്കുന്നതാവൃതി
തമോയുക്തമായുള്ള രജസ്സുകൊ-
ണ്ടമലനാകും സച്ചിദാത്മാവിങ്കൽ.
"https://ml.wikisource.org/w/index.php?title=താൾ:Adhyathmavicharam_Pana.djvu/18&oldid=155730" എന്ന താളിൽനിന്ന് ശേഖരിച്ചത്