താൾ:Adhyathmavicharam Pana.djvu/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


അഭേദമായിട്ടാരോപിച്ചീടുന്നു
ഭ്രാന്തിജന്യതാദാത്മ്യമിതു തന്നെ.
ഇത്താദാത്മ്യനിവൃത്തിക്കുമിന്നിപ്പോൾ
ആത്മാനാത്മവിവേകമതു തന്നെ
മുക്തികാരണമെന്നു പറയുന്നു
മുമുക്ഷുക്കളായുള്ള മഹത്തുക്കൾ.
അതുകൂടാതെ മുക്തി വരുത്തുവാൻ
ഒരു മാർഗ്ഗവും കാൺകയില്ലേതുമേ
മൂക്കടച്ചാലും നാക്കുവളച്ചാലും
നോക്കുറച്ചാലും ഊക്കു കുറച്ചാലും.
ഓർക്കാതെയൊരു മുക്തിയില്ലിന്നിപ്പോൾ
ആർക്കാനും പറഞ്ഞിട്ടറിയേണമോ
പ്രാസംഗികമായ് ചൊന്നതിരിക്കട്ടെ
പ്രകൃതമിനിച്ചൊല്ലുന്നു കേട്ടാലും.
രക്തമാം പദാർത്ഥത്തിന്റെ സന്നിധൗ
വർത്തിച്ചീടും സ്ഫടികമണിപോലെ
അഹങ്കാരവികാരത്താൽ സാക്ഷിയും
ഭവിക്കുന്നു വികാരവാനെപ്പോലെ.
ഏവമുള്ളൊരവിവേകവൈഭവാൽ
ഒട്ടൊഴിയാതെകണ്ടുള്ള ജീവന്മാർ
ചിദാഭാസസ്വരൂപമായുള്ളൊരു
വ്യാവഹാരികജീവസംജ്ഞന്മാരായ്
വിസ്മയിക്കയാൽ സ്വസ്വരൂപമായ
കൂടസ്ഥപ്രത്യൿചിന്മാത്രരൂപത്തെ
"https://ml.wikisource.org/w/index.php?title=താൾ:Adhyathmavicharam_Pana.djvu/27&oldid=37648" എന്ന താളിൽനിന്നു ശേഖരിച്ചത്