താൾ:Adhyathmavicharam Pana.djvu/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ജാഗ്രത്സ്വപ്നസുഷുപ്തികളെന്നിവ
ബുദ്ധിക്കുള്ളൊരവസ്ഥകളാകയാൽ
ബോധരൂപനാമാത്മാവിനല്ലെന്നു
ബോധിപ്പാനൊരു വൈഷമ്യമില്ലല്ലോ.
ശോകമോഹവിഷാദഭയങ്ങളും
രാഗദോഷമദാദികൾ കൊണ്ടല്ലോ
ചിത്തിനില്ലതുകൊണ്ടിന്നു സത്യമാം
ചിത്തധർമ്മങ്ങളെന്നല്ലോ ചൊല്ലുന്നു.
ദേഹത്തിന്നു മലങ്ങളും മാലിന്യം
ദേഹിക്കോർക്കിലിദ്ദേഹവും മാലിന്യം
ദേഹിയും പിന്നെ സാക്ഷിക്കു മാലിന്യം
സാക്ഷി ചിത്തിനു മാലിന്യമോർക്കണം.
ചിത്തൊന്നേയുള്ളു ശുദ്ധമായിട്ടപ്പോൾ
സച്ചിദാനന്ദബ്രഹ്മമതുതന്നെ
വിസ്തരിച്ചു പറയുന്ന ശാസ്ത്രത്തി-
നിത്രമാത്രമതിനുള്ള താല്പര്യം.
ചിത്തൊഴിഞ്ഞുള്ളതൊക്കെയസത്യമെ-
ന്നസ്തശംകം വിചാരിച്ചുറയ്ക്കണം
സത്യമത്രേ സമസ്തശ്രുതികളും
നിത്യമുക്തനവനെന്നു ചൊല്ലുന്നു.
എങ്കിലുമസംഭാവനയും തഥാ
വിപരീതമതിയും നശിക്കാതെ
അദ്വിതീയത്വം ബ്രഹ്മത്തിനും ശുദ്ധ-
ബ്രഹ്മരൂപത്വം ജീവനും വന്നിടാ.
"https://ml.wikisource.org/w/index.php?title=താൾ:Adhyathmavicharam_Pana.djvu/16&oldid=155728" എന്ന താളിൽനിന്ന് ശേഖരിച്ചത്