ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
- പിടിച്ചീടുന്നു മോഹങ്ങൾ പിന്നെയും
- മുടിച്ചീടുകയില്ലവൻ ജന്മത്തെ,
- കടിച്ചീടുന്ന പാമ്പിന്റെ വാലിനെ
- പിടിച്ചീടുന്നപോലെ ശിവ! ശിവ!
- തടിച്ചീടിന മൃത്യുമുഖത്തിങ്കൽ
- മടിച്ചീടാതെ ചെന്നങ്ങു ചാടുന്നു.
- തന്നത്താനറിയായ്കകൊണ്ടിങ്ങനെ
- ഖിന്നത പൂണ്ടുഴലുന്നു നിത്യവും
- തന്നെത്താനറിഞ്ഞീടുന്ന നേരത്തു
- മുന്നിൽ തോന്നിയതെല്ലാമസത്യമാം.
- ഗുരുവാക്യവും വേദാന്തവാക്യവും
- ഒരു ഭേദമില്ലെന്നങ്ങുറയ്ക്കണം
- പരമാർത്ഥസ്വരൂപമറിവാനും
- ഒരു ദുർഘടമില്ലെന്നറിഞ്ഞാലും.
- വിശ്വമൊക്കെയും നശ്വരമെന്നല്ലേ
- വിശ്വനാഥനരുൾചെയ്തു ഗീതയിൽ
- ഈശ്വരനുമയോടരുൾചെയ്തതും
- ശാശ്വതമല്ലിതൊന്നുമെന്നല്ലയോ.
- ജ്ഞാനവാരിധിയായ വസിഷ്ഠനും
- മാനനീയനാം രാമനോടാദരാൽ
- കേവലമരുളിച്ചെയ്തതൊക്കെയും
- ഈവണ്ണമതു ഭേദമില്ലൊട്ടുമേ.
- വേദശാസ്ത്രം പുരാണങ്ങൾ ഗീതയും
- ബാദരായണസൂത്രവും ഭാഷ്യവും