ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
- ദുർജ്ജനങ്ങളെപ്പോലെ നരകത്തി-
- ലിജ്ജനങ്ങൾ വസിക്കേണമെന്നുണ്ടോ
- അജ്ഞാനം കൊണ്ടു വന്നോരനർത്ഥത്തെ
- വിജ്ഞാനം കൊണ്ടു വേണ്ടയോ നീക്കുവാൻ
- പ്രജ്ഞാനം കിഞ്ചിദുണ്ടെങ്കിലുണ്ടല്ലോ
- സജ്ജനങ്ങളരുൾചൈത മാർഗ്ഗങ്ങൾ.
- അതു കൂടാതെ തീരുന്നതെത്രയും
- അതിസാഹസമെന്നേ പറയാവൂ
- ചതിയായ്‌വരും മേലിലതൊക്കെയും
- മതിയുള്ളവരോർത്തു കൊള്ളേണമേ.
- സജ്ജനത്തിനെ നിന്ദിച്ചീടുന്നവൻ
- ദുർജ്ജനോത്തമനെന്നതു നിർണ്ണയം,
- സജ്ജനങ്ങളെ പൂജിച്ചീടുന്നവൻ
- സജ്ജനോത്തമനെന്നുമറിയണം.
- അർജ്ജുനനോടുമുദ്ധവരോടുമാ-
- കൃഷ്ണസ്വാമിയരുൾചെയ്തതോർക്കെടോ.
- ദുർജ്ജനങ്ങളെ ദൂരത്തുപേക്ഷിച്ചു
- സജ്ജനങ്ങളെ സേവിപ്പിനെന്നല്ലേ.
- ചിത്സ്വരൂപമറിവാനെളുപ്പമായ്
- സത്സംഗത്തോളം നന്നല്ല മറ്റൊന്നും
- മത്സരാദികൾ കൂടാതെ നാമെല്ലാം
- ഉത്സാഹിക്കേണ്ടതിന്നതിനല്ലയോ.
- പഠിച്ചീടുന്നു ശാസ്ത്രങ്ങളോരോന്നേ
- നടിച്ചീടുന്നു വിദ്വാനെന്നുള്ളതും.