താൾ:Adhyathmavicharam Pana.djvu/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
കാടുപുക്കു തളർന്നു കിടക്കയും
കൂടെക്കൂടെ നെടുവീർപ്പിടുകയും.
കഴിഞ്ഞൊരു സുഖത്തെ നിരൂപിച്ചു
പൊഴിഞ്ഞീടുന്നു കണ്ണുനീരേറ്റവും
കിഴിഞ്ഞീടുന്ന ദേഹവുമായിട്ട-
ങ്ങുഴന്നീടിനാനേറെ നാളങ്ങനെ.
കഷ്ടകാലം കഴിയുമ്പോഴീശ്വരൻ
തുഷ്ടിനല്കീടുമെന്നോർത്തു ഭൂപനും
പുഷ്ടമോദം തപസ്സുചെയ്താനവ-
നൊട്ടുചെന്നങ്ങു നിദ്രയുണർന്നു പോയ്.
പൊട്ടനായതു ചിന്തിച്ചു പിന്നെയു-
മൊട്ടുനേരം ചലിച്ചിതു ചിത്തവും.
സത്യമല്ലിതു സ്വപ്നമെന്നല്ലയോ
ചിത്തതാപമൊഴിയുന്നിതേവരും.
എന്തൊരുഭേദമിന്നിക്കാണുന്നതു-
മെന്തുകൊണ്ടതു ചിന്തിച്ചു നോക്കാത്തു?
“ചിന്തനത്തോളം നന്നല്ല മറ്റൊന്നും
സന്താപത്തിന്റെ വേരറുത്തീടുവാൻ.
ബന്ധുക്കളുമുണ്ടേറെ നമുക്കിപ്പോൾ
ബന്ധമുക്തന്മാരായ മഹാത്മാക്കൾ
സന്തതമവരെന്തെല്ലാം ചൊല്ലീട്ടും
ചിന്തിച്ചീടാഞ്ഞാലെന്തു ഫലമയ്യോ.
സജ്ജനങ്ങൾ പറഞ്ഞതുമൊക്കെയും
ഇജ്ജനങ്ങൾക്കു ബോധിപ്പാനല്ലയോ.
"https://ml.wikisource.org/w/index.php?title=താൾ:Adhyathmavicharam_Pana.djvu/12&oldid=155724" എന്ന താളിൽനിന്ന് ശേഖരിച്ചത്