താൾ:Aarya Vaidya charithram 1920.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം൫] ആരോഗ്യരക്ഷാശാസ്ത്രതത്വങ്ങൾ ൬൩


അറിവു കിട്ടിയതു ഹിന്തുക്കളിൽ നിന്നാണെന്നു കാണുന്നു. ഇത് (ഉഴിച്ചിൽ) അനേകവിധത്തിലുണ്ട്. ഇന്ത്യയിലെ ക്ഷുരകജാതിക്കാർ ഈ വിദ്യയിൽ മഹാമിടുക്കന്മാരാണെന്നും ഊഹിക്കപ്പെട്ടിരിക്കുന്നു. നാഡിപ്പിഴയെ സംബന്ധിച്ച രോഗങ്ങളിൽ ഇത് ഒരു വിശേഷപ്പെട്ട ചികിത്സാവിധിയാകുന്നു. ഇത് എപ്പോഴും വളരെ സുഖകരമായി തോന്നുകയും ചെയ്യും. ഇയ്യിടയിൽ വെച്ചു പാശ്ചാത്യവൈദ്യന്മാരും അംഗമൎദ്ദനത്തിന്റെ (ഉഴിച്ചിലിന്റെ) ഗുണങ്ങൾ അഭിനന്ദിക്കുവാൻ തുടങ്ങീട്ടുണ്ട്. അതിന്നു ശേഷം ഒട്ടും താമസിക്കാതെ അവർ ഇതൊരു ചികിത്സാമാർഗ്ഗമായി സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. ഇപ്പോൾ പശ്ചാത്യശാസ്ത്രജ്ഞന്മാർ കണ്ടുപിടിക്കുന്ന തത്ത്വങ്ങൾ തങ്ങളുടെ പൂൎവ്വസ്വത്തായ പ്രാചീനവൈദ്യശാസ്ത്രത്തിന്റെ, ഒരു പുനരുദ്ധാരണവും പരിഷ്കാരവും മാത്രമാണെന്നും, ഇതു (ആയുൎവ്വേദം) കേവലം അശാസ്ത്രീയമാണെന്നു വെച്ചു തള്ളുന്നതിന്നുപകരം, പൂർവ്വവിദ്വാന്മാർ ശാസ്ത്രത്തെയും യുക്തിയെയും പ്രമാണിച്ചു സമ്പാദിച്ചുവെച്ച ജ്ഞാനത്തിന്റെ നിധിയായി ഗണിക്കപ്പെടുമെന്നും വിശ്വസിച്ച് അതിന്നായി കൗതുകത്തോടുകൂടി പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്ന ഹിന്തുക്കൾക്ക് ഈ സംഗതി വളരെ സമാധാനപ്രദമായിരിക്കുമെന്നുള്ളതിന്നു സംശയമില്ല. ഇന്ത്യയിലെ ജനങ്ങൾ--പ്രത്യേകിച്ചും പുരുഷന്മാർ ഈ സംവാഹനം ചെയ്യിക്കുന്നത് അധികവും സുഖാനുഭവത്തിന്റെ ഒരു ഭാഗമായിട്ടാണു വെച്ചിരിക്കുന്നത്. രോഗിണികളായ സ്ത്രീകൾക്ക് ഉഴിയുവാൻ സാധാരണയായി വശതയുള്ള സ്ത്രീകൾ തന്നെയാണു. മറ്റെല്ലാ കാൎയ്യങ്ങളിലെ പോലെ ഈ സംവാഹനത്തിലും അധികം ലയിക്കുന്നതു നിഷിദ്ധമാകുന്നു.

ഗ്രീഷ്മകാലത്തൊഴികെ മറ്റുള്ള കാലങ്ങളിലൊക്കെ പകലുറക്കം നിഷിദ്ധമാകുന്നു. അധികമായി വഴിനടക്കുകയോ, വ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/78&oldid=155697" എന്ന താളിൽനിന്ന് ശേഖരിച്ചത്