താൾ:Aarya Vaidya charithram 1920.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬൪ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


ളരെ ദൂരം കുതിരപ്പുറത്തോ മറ്റൊ കയറി ഓടിക്കുകയൊ ചെയ്യുന്നവൎക്കും, ധാരാളമായി വ്യായാമം ശീലിക്കുന്നവൎക്കും അതു വിഹിതമാകുന്നു. അതുകൂടാതെ കുട്ടികൾക്കും, ദീനക്കാൎക്കും, സ്വാധീനനിദ്രന്മാൎക്കും--അതായതു പകലെ കുറെ ഉറങ്ങിയാൽ രാത്രിയിൽ ഉറക്കം കൂടാതെ കഴിക്കാമെന്നുള്ളവൎക്കു--പകലുറക്കത്തിന്നു വിരോധമില്ല. ഭക്ഷണം കഴിഞ്ഞ ഉടനെതന്നെ വെയിൽ കൊള്ളുക, തിയ്യിന്നരികിലിരിക്കുക, നീന്തുക, കുതിരയോടിക്കുക, ഓടുക, യുദ്ധംചെയ്ക, പാടുക, വ്യായാമം ശീലിക്കുക, അല്ലെങ്കിൽ പഠിക്കുക ഈവക എന്തെങ്കിലും ചെയ്യുന്നത് ആപൽക്കരമാകുന്നു. വിദ്വാനായിട്ടുള്ളവൻ പകത്സമയം ഒരിക്കലും സ്ത്രീസംഗം ചെയ്യരുത്; അതുനിമിത്തം ആയുസ്സു ക്ഷയിച്ചു പോകുന്നതാണു. കുറച്ചു നേരം വിശ്രമിച്ചതിന്നുശേഷം തന്റെ നിത്യകൃത്യം എന്തെങ്കിലും നോക്കുന്നതിന്നു വിരോധമില്ല. വൈകുന്നേരം കുറച്ചു നടക്കുന്നതു പ്രത്യേകം വിഹിതമായിട്ടുള്ളതാണു. അതിനാൽ ഇന്ദ്രിയങ്ങൾക്കു തിക്ഷ്ണത ഉണ്ടാവുകയും, ദഹനശക്തി വൎദ്ധിക്കുകയും, നിറം നന്നാവുകയും, ബുദ്ധി തെളിയുകയും ചെയ്യും. പുറത്തു പോകുമ്പോൾ എപ്പോഴും കനം കുറഞ്ഞ വല്ല വേഷ്ടനം (തലയിൽക്കെട്ടു) കൊണ്ടും തല മൂടുകയും വേണ്ടതാണു. ചെരിപ്പ്, വസ്ത്രം, മാലകൾ ഈവക മറ്റു വല്ലവരും ഉപയോഗികിച്ചതാണെങ്കിൽ പിന്നെ താൻ ഉപയോഗിക്കുന്നതു സൂക്ഷിച്ചിട്ടു വേണ്ടതാണു.[1] വേനൽക്കാലത്തും, വൎഷക്കാലത്തും, കുട അത്യാവശ്യമാണു. ഒരു വടികൂടാതെ ഒരിയ്ക്കലും പുറത്തിറങ്ങരുത്. അതു മൃഗങ്ങളിൽനിന്നു രക്ഷിക്കുകയും, ക്ഷീണം വരാതിരിപ്പാൻ ഉപകരിക്കുകയും ചെയ്യുമെന്നുമാത്രമല്ല, കൊണ്ടുനടക്കുന്നവന്ന് ഒരവസ്ഥയുമാണു. വെള്ളത്തിൽ തന്റെ നിഴൽ നോക്കുകയോ, ജ


  1. സ്പൎശം അപായകര(രോഗസംക്രമത്തിന്നു കാരണ)മാണെന്നുള്ള സംഗതിയിൽ ഹിന്തുക്കൾ അന്ധന്മാരായിരുന്നില്ലെന്ന് ഈ ഉപദേശം തെളിയിക്കുന്നു.
"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/79&oldid=155698" എന്ന താളിൽനിന്ന് ശേഖരിച്ചത്